LiveTV

Live

National

ആദ്യഘട്ടം: പത്രിക സമര്‍പ്പണത്തിന് ഇനി നാല് ദിവസം

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെയും സഖ്യ ചര്‍ച്ചകളുടെയും തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. 

ആദ്യഘട്ടം: പത്രിക സമര്‍പ്പണത്തിന് ഇനി നാല് ദിവസം

ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട പോളിങ് നടക്കുന്ന സ്ഥലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി നാല് ദിവസം. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെയും സഖ്യ ചര്‍ച്ചകളുടെയും തിരക്കിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം ശേഷം സഖ്യരൂപീകരണത്തില്‍ പാര്‍ട്ടികള്‍ അന്തിമ തീരുമാനം എടുക്കും.

മാര്‍ച്ച് 25നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. 91 ലോക്സഭ സീറ്റുകളിലേക്കാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ആന്ധ്രയിലെ മുഴുവന്‍ സീറ്റുകളിലും അരുണാചല്‍, ഒഡിഷ എന്നിവിടങ്ങളിലെ ചില സീറ്റുകളിലും നിയമസഭ തെരഞ്ഞെടുപ്പും ഇതോടൊപ്പമുണ്ട്. ഇന്ന് ഹോളിയായതിനാല്‍ ഔദ്യോഗിക പരിപാടികള്‍ക്കും ചര്‍ച്ചകള്‍ക്കും അവധി നല്‍കിയിട്ടുണ്ടെങ്കിലും അനൌദ്യോഗിക ചര്‍ച്ചകള്‍ സജീവമാണ്. ബി.ജെ.പി ഇതുവരെ ഒരു സ്ഥാനാര്‍ഥിയെപ്പോലും പ്രഖ്യാപിച്ചില്ല.

മൂന്ന് വട്ടം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന് പലയിടത്തെയും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചെങ്കിലും ആദ്യഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ മുഴുവന്‍ ഒറ്റ പട്ടികയായി ഇറക്കാന്‍ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം വൈകിക്കുന്നത്. ബി.ജെ.പിയുടെ ആദ്യ പട്ടിക നാളെ പുറത്തുവരും. കോണ്‍ഗ്രസ് ഇതിനകം 195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിഹാറിലെ മഹാസഖ്യത്തിന്റെ സീറ്റുവിഭജന പ്രഖ്യാപനം നാളെയുണ്ടാകും. 20 സീറ്റുകളില്‍ ആര്‍.ജെ.ഡി, 9 എണ്ണത്തില്‍ കോണ്‍ഗ്രസ്, ബാക്കി മറ്റ് ഘടകകക്ഷികള്‍ക്കെന്ന നിലയിലാണ് ധാരണ.