LiveTV

Live

National

നിറങ്ങളില്‍ നീരാടി ഉത്തരേന്ത്യയില്‍ ഹോളി ആഘോഷം

ഒരു ദിവസമാണ് ഹോളിയെങ്കിലും ഇന്നലെ മുതല്‍ തന്നെ ഉത്തരേന്ത്യയില്‍ ആഘോഷം ആരംഭിച്ചിരുന്നു

നിറങ്ങളില്‍ നീരാടി ഉത്തരേന്ത്യയില്‍ ഹോളി ആഘോഷം

നിറങ്ങളില്‍ നീരാടി ഉത്തരേന്ത്യയില്‍ ഹോളി ആഘോഷം. പരസ്പരം നിറങ്ങള്‍ വാരിവിതറിയും മധുരം നല്‍കിയുമുള്ള ആഘോഷത്തിലാണ് ഉത്തരേന്ത്യന്‍ ജനത. സമൃദ്ധമായ വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി കര്‍ഷകര്‍ തുടങ്ങിയ ആഘോഷം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിറങ്ങളുടെ ഉത്സവവം വസന്തോത്സവമായി മാറുകയാണ്.

ഒരു ദിവസമാണ് ഹോളിയെങ്കിലും ഇന്നലെ മുതല്‍ തന്നെ ഉത്തരേന്ത്യയില്‍ ആഘോഷം ആരംഭിച്ചിരുന്നു. ജാതി മത വര്‍ണ വര്‍ഗഭേദമന്യേ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന ആഘോഷത്തില്‍ വര്‍ണ്ണങ്ങള്‍ക്ക് മാത്രമേ സ്ഥാനമുള്ലു. ഡല്‍ഹിയിലെ ജെ.എന്‍.യു അടക്കമുള്ള ക്യാമ്പസുകളും നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ ആഘോഷത്തിലാണ്.

സ്നേഹത്തിന്‍റെയും ഒത്തുചേരലിന്‍റെയും വര്‍ണ്ണാഘോഷത്തില്‍ മധുരത്തിനും സവിശേഷ സ്ഥാനമുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചേര്‍ന്ന് പങ്കിടുന്ന ആഘോഷത്തിന് മാനങ്ങള്‍ ഏറെയാണ്. പലയിടത്തും വിദേശികളും ഇന്ത്യന്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. രാഷ്ടപത്രി രാംനാത് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ ഹോളി ദിനാശംസകള്‍ നേര്‍ന്നു.