LiveTV

Live

National

മെസിയോ റൊണാള്‍ഡോയോ? ഇഷ്ടതാരം ആരെന്ന് വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

മണിപ്പൂരില്‍ നടന്ന ഡയലോഗ് ഫോര്‍ ഡെമോക്രസി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഇത് വ്യക്തമാക്കിയത്.

മെസിയോ റൊണാള്‍ഡോയോ? ഇഷ്ടതാരം ആരെന്ന് വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

താന്‍ ഏത് ഫുട്ബോള്‍ താരത്തിന്‍റെ ആരാധകനാണെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ നടന്ന ഡയലോഗ് ഫോര്‍ ഡെമോക്രസി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഇത് വ്യക്തമാക്കിയത്.

‘ഞാന്‍ യുവന്‍റസിന്‍റെയും റൊണാള്‍ഡോയുടെയും ആരാധകനാണ്. റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നത് വരെ ഒരു റയല്‍ ആരാധകനായിരുന്നു. എന്നാല്‍, ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എനിക്കിഷ്ടം ഇന്നും റയലാണ്.’ രാഹുല്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷമാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ട് ഇറ്റാലിയന്‍ ക്ലബായ യുവന്‍റസിലേക്ക് ചേക്കേറിയത്. റൊണാള്‍ഡോയുടെ അഭാവം റയലിനെ ഇന്ന് നന്നായി അലട്ടുന്നുണ്ടെങ്കിലും യുവന്‍റസ് റോണോയുടെ ചിറകുകളേറി ഉയരങ്ങള്‍ കീഴടക്കുകയാണ്.