LiveTV

Live

National

‘ജനങ്ങള്‍ക്ക് നല്‍കിയ എട്ട് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നുപോലും ബി.ജെ.പി പാലിച്ചില്ല’ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഗംഗയാത്രയുടെ അവസാന ദിവസം വരാണാസിയില്‍ എത്തിയ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തും വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയുമാണ് സജീവമായത്

‘ജനങ്ങള്‍ക്ക് നല്‍കിയ എട്ട് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നുപോലും ബി.ജെ.പി പാലിച്ചില്ല’ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഗംഗയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രിയങ്കാഗാന്ധി. 2014ല്‍ ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയ എട്ട് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞു. മോദിയുടെ മണ്ഡലമായ വരാണാസിയല്‍ വച്ച് ബി.ജെ.പിയുടെ പ്രകടനപത്രിക ഉയര്‍ത്തികാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. ജനങ്ങള്‍ എല്ലാം വിഡ്ഢികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതരുതെന്നും പ്രിയങ്ക പറഞ്ഞു.

ഗംഗയാത്രയുടെ അവസാന ദിവസം വരാണാസിയില്‍ എത്തിയ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തും വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയുമാണ് സജീവമായത്. പ്രിയങ്കയുടെ മൃദുഹിന്ദുത്വത്തിലൂന്നിയ പ്രചരണങ്ങളിലൂടെ ഉത്തര്‍പ്രദേശില്‍ സവര്‍ണവോട്ടുകള്‍ തിരികെ പിടിക്കാം എന്നതാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. ഗംഗ നദിയിലെ ഇരുകരകളിലും താമസിക്കുന്ന പിന്നോക്കവിഭാഗക്കാരുമായി സംവദിച്ചുള്ള പ്രിയങ്കയുടെ പ്രചരണം ബി.എസ്.പി എസ്.പി പാര്‍ട്ടികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നു. മൂന്ന് ദിവസമായി നടക്കുന്ന ഗംഗയാത്രയുടെ അവസാന ദിവസവും മോദിയെ സ്വന്തം മണ്ഡലത്തില്‍ കടന്നാക്രമിച്ചാണ് പ്രിയങ്ക പ്രസംഗിച്ചത്. 2014ല്‍ ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് പത്രിക ഉയര്‍ത്തികാട്ടി പ്രിയങ്ക പറഞ്ഞു.

ജനങ്ങളെല്ലാം വിഡ്ഢികളാണെന്ന് കരുതരുതെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വിവിധ ഭരണഘടന സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ഇന്നാണ് ഗംഗയാത്ര അവസാനിക്കുന്നത്