LiveTV

Live

National

നീരവ് മോദി അറസ്റ്റില്‍

5100 കോടിയുടെ സ്വത്തുക്കള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുക്കുകയും 4000 കോടിയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കുകയും ചെയ്തു.

നീരവ് മോദി അറസ്റ്റില്‍

വായ്പതട്ടിപ്പ് നടത്തി ബ്രിട്ടണിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി. പതിമൂവായിരം കോടിയുടെ തട്ടിപ്പ് നടത്തിയ നീരവ്മോദിയെ ഇന്ത്യയിലേക്ക് തിരികെ അയക്കണമെന്ന ആവശ്യത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ നീരവ് മോദിക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. ഈ മാസം 29 വരെ നീരവ് മോദി പോലീസ് കസ്റ്റഡിയില്‍ തുടരും.

നീരവ് മോദിയെ തിരികെ എത്തിക്കാനുള്ള നീക്കത്തിന്‍റ ആദ്യ നടപടിയായാണ് അറസ്റ്റ്. ലണ്ടണിലെ ഹോള്‍ബോണ്‍ മെട്രോയില്‍ വെച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. ബ്രിട്ടണിലെ ടെലഗ്രാഫ് പത്രം നീരവ് മോദിയെ കണ്ടെത്തിയതിന് പിന്നാലെയാണ് തിരികെ എത്തിക്കാനുള്ള നടപടി ഇന്ത്യ സജീവമാക്കിയത്. തട്ടിപ്പ് കേസില്‍ നീരവ് മോദിയൊടൊപ്പം അമ്മാവനായ മെഹുല്‍ ചോക്സിയും കുറ്റക്കാരനാണ്. അറസ്റ്റിന് പിന്നാലെ നീരവ് മോദിയെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കി. ജാമ്യം നല്‍കണമെന്ന് നീരവ് മോദി ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു. തനിക്കെതിരെ രാഷ്ടീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് നീരവ് മോദി കോടതിയില്‍ പറഞ്ഞത്. ജാമ്യാപേക്ഷയിലെ കൂടുതല്‍ വാദം കേള്‍ക്കാനായി ഈ മാസം 29ലേക്ക് k കേസ് മാറ്റിയിരിക്കുകയാണ്. അത് വരെ നീരവ് മോദി പോലീസ് കസ്റ്റഡിയില്‍ തുടരും. എന്നാല്‍ നീരവ് മോദിയെ രക്ഷപ്പെടാന്‍ അനുവദിച്ച ബി.ജെ.പി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തിരികെ എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അഭ്യര്‍ത്ഥനപ്രകാരം മൂന്ന് ദിവസമാണ് കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ വിജയ്മല്യയുടെ കേസിന് സമാനമായി നീണ്ട നടപടി ക്രമങ്ങള്‍ ഇതിനും ആവശ്യമാണ്.