LiveTV

Live

National

മാറുമറയ്ക്കല്‍ പ്രക്ഷോഭം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻ.സി.ഇ.ആർ.ടി

കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളില്‍ ഏറെ പ്രാധാന്യമർഹിക്കുന്ന മാറുമറയ്ക്കൽ പ്രക്ഷോഭം അടക്കം മൂന്ന് പാഠഭാഗങ്ങളാണ് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഇടപെട്ട് ഒഴിവാക്കിയിരിക്കുന്നത്.

മാറുമറയ്ക്കല്‍ പ്രക്ഷോഭം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി  എൻ.സി.ഇ.ആർ.ടി

മാറുമറയ്ക്കല്‍ പ്രക്ഷോഭം ചരിത്ര പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസർച് ആന്റ് ട്രെയിനിങ്( എൻ.സി.ഇ.ആർ.ടി). ഒമ്പതാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ നിന്നുള്ള പാഠഭാഗങ്ങളാണ് വെട്ടിമാറ്റിയവ.

കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളില്‍ ഏറെ പ്രാധാന്യമർഹിക്കുന്ന മാറുമറയ്ക്കൽ പ്രക്ഷോഭം അടക്കം മൂന്ന് പാഠഭാഗങ്ങളാണ് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഇടപെട്ട് ഒഴിവാക്കിയിരിക്കുന്നത്. ‘വസ്ത്രധാരണം: സാമൂഹ്യ ചരിത്രം’ എന്ന പാഠ ഭാഗത്താണ് തിരുവിതാംകൂറിലെ നാടാര്‍ സ്ത്രീകള്‍ മാറുമറയ്ക്കാനായി നടത്തിയ സമരത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. മുതലാളിത്തത്തിന്റെ വളർച്ചയും കർഷകർ നേരിടുന്ന പ്രയാസങ്ങളും ചർച്ച ചെയ്യുന്ന ‘കർഷകരും ഗ്രാമീണരും’ , ‘ക്രിക്കറ്റിന്റെ ചരിത്രം’ എന്നിവയാണ് ഒഴിവാക്കപ്പെട്ട മറ്റു പാഠങ്ങള്‍.

രണ്ടു വർഷത്തിനിടെ പാഠപുസ്തകങ്ങളിൽ 1334 മാറ്റങ്ങളാണ് എൻ.സി.ഇ.ആർ.ടി വരുത്തിയത്. ‘ഗുജറാത്ത് കലാപം മുസ്ലിംകൾക്കെതിരെ’ എന്ന പരാമർശം കഴിഞ്ഞ വർഷം വെട്ടിയിരുന്നു. മഹാത്മാ ഗാന്ധിയുടെ സ്വദേശി പ്രസ്ഥാനത്തെക്കുറിച്ച് പഠിപ്പിക്കുന്ന പാഠഭാഗവും നീക്കം ചെയ്തു. 2016ൽ സി.ബി.എസ്.ഇ പാഠപുസ്തകത്തിൽ നിന്നും മാറുമറയ്ക്കൽ പ്രക്ഷോഭം കേന്ദ്രം നീക്കം ചെയ്തിരുന്നു.

കുട്ടികളുടെ പഠനഭാരം കുറക്കുവാനാണ് പാഠഭാഗം ഒഴിവാക്കിയതെന്നാണ് വിശദീകരണം. അതേസമയം, എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെക്കുറിച്ചുള്ള കവിത ഉൾപ്പെടുത്തി.