LiveTV

Live

National

മോദി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകില്ല; ഗെലോട്ട്

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് കാണില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്‌

മോദി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകില്ല;  ഗെലോട്ട്

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് കാണില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്‌. രാജ്യം പിന്നീട് ചൈനയുടേയും റഷ്യയുടേയും പാതയിലായിരിക്കും നീങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മോദിയെ രൂക്ഷമായ ഭാഷയില്‍ ഗെലോട്ട്‌ വിമര്‍ശിച്ചത്.

മോദിയുടെ കീഴില്‍ ജനാധിപത്യവും രാജ്യം തന്നെയും അപകടത്തിലാണ്, അധികാരത്തിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹം എന്തും ചെയ്യും, വേണ്ടി വന്നാല്‍ ലക്ഷ്യം നേടാനായി പാകിസ്താനുമായി യുദ്ധത്തിനും തയ്യാറാവും, ചുരുക്കത്തില്‍ അമിത് ഷായ്ക്കുപോലും അറിയില്ല അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് ഗെലോട്ട്‌ പറയുന്നു. മോദി നല്ലൊരു നടനാണ്, ബോളിവുഡില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമായിരുന്നു, തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നതിന്‍റെ നേതാവാണ് അദ്ദേഹമെന്നും ഗെലോട്ട്‌ കൂട്ടിച്ചേര്‍ത്തു.

Also read: ‘2019ല്‍ ബി.ജെ.പി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല’

മോദി പാര്‍ലമെന്റില്‍ തിരിച്ച് വന്നാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് എം.പിയും ബി.ജെ.പി വക്താവുമായ സാക്ഷി മഹാരാജ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇത്തവണ മോദിയെ വൻ മാർജിനിൽ വിജയിപ്പിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് പറഞ്ഞ സാക്ഷി മഹാരാജ്, 2024 മുതൽ നമുക്ക് തെരഞ്ഞെടുപ്പ് നേരിടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.