LiveTV

Live

National

ഗോവയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് 

ഗോവയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്.

ഗോവയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് 

ഗോവയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്ത ഗോവ ഗവര്‍ണര്‍, ബി.ജെ.പിയുടെ ഏജന്‍റായി മാറിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

പതിനാല് എം.എല്‍.എമാരുള്ള കോണ്‍ഗ്രസാണ് ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ഈ സാഹചര്യത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവും എം.എല്‍.എമാരും ഗവര്‍ണറുടെ അടുത്ത് നേരിട്ട് പോയി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു. എങ്കിലും ബി.ജെ.പിയെ ആണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ചത്.

ജനാധിപത്യത്തിന്‍റെ കറുത്ത ദിനങ്ങളാണ് ഇതെന്നും ഗവര്‍ണര്‍ മൃദുല സിന്‍ഹ, ബി.ജെ.പിയുടെ ഏജന്‍റായി മാറിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്നാല്‍ കോടതിയെ സമീപിക്കണമോയന്ന കാര്യത്തില്‍ പാര്‍ട്ടി ഇനിയും തീരുമാനത്തില്‍ എത്തിയിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഉച്ചയോടെയാണ് ചുമതലയേറ്റെടുത്തത്.

മനോഹര്‍ പരീക്കറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയേയും, മഹാഗോമന്തക് പാര്‍ട്ടിയേയും ഓരോ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് ഇത്തവണ ബി.ജെ.പി അനുനയിപ്പിച്ചത്.