LiveTV

Live

National

എ.ഐ.യു.ഡിഎഫുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്; അസമില്‍ ഇത്തവണയും ത്രികോണ മത്സരം  

എ.ഐ.യു.ഡിഎഫുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി 

എ.ഐ.യു.ഡിഎഫുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്; അസമില്‍ ഇത്തവണയും ത്രികോണ മത്സരം  

അസമില്‍ ഇത്തവണയും ത്രികോണ മത്സരത്തിന് സാധ്യത തെളിയുന്നു. എ.ഐ.യു.ഡി.എഫുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി . ബി.ജെ.പിയുമായി അവിശുദ്ധ ബന്ധം വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് എ.ഐ.യു.ഡി.എഫെന്ന് അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റിപുന്‍ ബോറ മീഡിയവണിനോട് പറഞ്ഞു.

ബി.ജെ.പി.ക്കെതിരെ ഏത് മതേതര പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന സമീപനമാണ് എ.ഐ.യു.ഡി.എഫ് നേരത്തെ മുതലെ സ്വീകരിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി പാര്‍ട്ടി പ്രസിഡന്‍റ് ബദ്റുദ്ദീന്‍ അജ്മല്‍ ചില അനുനയ നീക്കങ്ങളും കോണ്‍ഗ്രസുമായി നടത്തിയിരുന്നു. പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് അവാല്‍ മാസിദ് ഇക്കാര്യം മീഡിയവണിനോട് ആവര്‍ത്തിക്കുകയും ചെയ്തു.

അതേസമയം എ.ഐ.യു.ഡി.എഫുമായി ഒരു സഖ്യത്തിനുമില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം കോണ്‍ഗ്രസ് വ്യക്തമാക്കി. പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്ന പാര്‍ട്ടിയാണ് എ.ഐ.യു.ഡി.എഫെന്നും അസം പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് റിപുന്‍ ബോറ മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. ഇതോടെ അസമില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണയും കളമൊരുങ്ങുന്നത്.