LiveTV

Live

National

‘മോദി കുട്ടീം കോലും കളിച്ച് നടന്ന സമയത്ത് ഇന്ത്യ ഭക്രാനംഗല്‍ അണക്കെട്ട് പണിതിട്ടുണ്ട്’ ‘നമുക്ക് വേണ്ടത് കാവല്‍ക്കാരനെയല്ല, പ്രധാനമന്ത്രിയെ’; മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും വിദ്യാര്‍ത്ഥി- വീഡിയോ 

‘മോദി കുട്ടീം കോലും കളിച്ച് നടന്ന സമയത്ത് ഇന്ത്യ ഭക്രാനംഗല്‍ അണക്കെട്ട് പണിതിട്ടുണ്ട്’ ‘നമുക്ക് വേണ്ടത് കാവല്‍ക്കാരനെയല്ല, പ്രധാനമന്ത്രിയെ’; മോദിയെ വിമര്‍ശിച്ചും പരിഹസിച്ചും വിദ്യാര്‍ത്ഥി- വീഡിയോ 

റഫാല്‍ ഇടപാടിനെ മുന്‍ നിര്‍ത്തി ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനെ പ്രതിരോധിക്കാന്‍ നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആരംഭിച്ച പേര് മാറ്റല്‍ പ്രചാരണത്തെ പരിഹസിച്ചും വിമര്‍ശിച്ചും കൗമാരക്കാരനായ വിദ്യാര്‍ത്ഥി. വിദ്യാര്‍ത്ഥിയുടെ ചോദ്യമടങ്ങിയ വീഡിയോ വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആജ് തക് ചാനലിലെ 'ടക്കര്‍' എന്ന പരിപാടിക്കിടയിലാണ് കൗമാരക്കാരന്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നത്.

'ചിലപ്പോള്‍ നിങ്ങള്‍ ഈ രാജ്യത്തെ ചെറുപ്പക്കാരോട് പക്കവട ഉണ്ടാക്കാന്‍ പറയുന്നു. മറ്റ് ചിലപ്പോള്‍ കാവല്‍ക്കാരെ കുറിച്ച് പറയുന്നു. രാജ്യത്തിന് ആവശ്യമുള്ളത് കാര്യശേഷിയുള്ള പ്രധാനമന്ത്രിയെയാണ്, കാവല്‍ക്കാരനെയല്ല’; ബി.ജെ.പി നേതാവിനെ മുന്നില്‍ നിര്‍ത്തി വിദ്യാര്‍ത്ഥി ചോദിച്ചു.

കഴിഞ്ഞ എഴുപത് വര്‍ഷത്തിനുള്ളില്‍ രാജ്യം ഒരു നേട്ടവും സ്വന്തമാക്കിയില്ല എന്ന മോദിയുടെയും ബി.ജെ.പിയുടെയും വാദത്തെയും വിദ്യാര്‍ത്ഥി ചോദ്യം ചെയ്യുന്നുണ്ട്.

'2014ന് മുന്‍പ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി ജനിച്ചപ്പോള്‍ ശാസ്ത്ര വിദ്യാഭ്യാസത്തിനായി ഇന്ത്യ ഹോമി ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് സ്ഥാപിച്ചിരുന്നു. അദ്ദേഹം ഗില്ലി ദണ്ട(കുട്ടീം കോലും) കളിച്ച കുട്ടിയായിരുന്ന സമയത്ത് ഇന്ത്യ ഭക്രാ നംഗല്‍ അണക്കെട്ട് പണിതിട്ടുണ്ട്’; കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.