LiveTV

Live

National

ട്വിറ്ററില്‍ ‘പേര്’ മാറ്റി പ്രധാനമന്ത്രി; പിന്നാലെ അമിത് ഷായും നേതാക്കളും

ഇരുവര്‍ക്കും പുറമേ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ജെ.പി നഡ്ഡ, ഹര്‍ഷ വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരും ട്വിറ്ററില്‍ പേരിനൊപ്പം ചൗക്കീദാര്‍ എന്ന് കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററില്‍ ‘പേര്’ മാറ്റി പ്രധാനമന്ത്രി; പിന്നാലെ അമിത് ഷായും നേതാക്കളും

ഞാനും കാവല്‍ക്കാരനാണെന്ന കാമ്പയിനിനു ശേഷം ട്വിറ്ററില്‍ പേര് മാറ്റി ബി.ജെ.പി നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെല്ലാം ട്വിറ്ററില്‍ പേര് മാറ്റിയ നേതാക്കളുടെ നിരയില്‍ ഉള്‍പ്പെടുന്നു.

കാവല്‍ക്കാരന്‍ എന്നര്‍ഥം വരുന്ന ചൗക്കീദാര്‍ എന്ന പദമാണ് പേരിന് മുമ്പായി ബി.ജെ.പി നേതാക്കാള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇരുവര്‍ക്കും പുറമേ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ജെ.പി നഡ്ഡ, ഹര്‍ഷ വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരും ട്വിറ്ററില്‍ പേരിനൊപ്പം ചൗക്കീദാര്‍ എന്ന് കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററില്‍ ‘പേര്’ മാറ്റി പ്രധാനമന്ത്രി; പിന്നാലെ അമിത് ഷായും നേതാക്കളും

ഞാനും കാവല്‍ക്കാരനാണെന്ന കാമ്പയിനിന് നരേന്ദ്ര മോദി തുടക്കം കുറിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലെ പേരുമാറ്റം. റഫാല്‍ ഇടപാടിനെ മുന്‍ നിര്‍ത്തി ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തുടക്കമിട്ടിരുന്നു.