LiveTV

Live

National

പാകിസ്താന്‍ 2025 ല്‍ ഇന്ത്യയുടെ ഭാഗമാകും; കറാച്ചിയിലും വീട് വാങ്ങാം: ആര്‍.എസ്.എസ് നേതാവ്

നിങ്ങള്‍ ഇത് എഴുതി വെച്ചോളൂ... അഞ്ചോ ഏഴോ വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകും. പിന്നെ നിങ്ങള്‍ക്ക് ലാഹോറിലോ കറാച്ചിയിലോ റാവല്‍പിണ്ടിയിലോ വീട് വാങ്ങുകയോ കച്ചവടം ചെയ്യുകയോ ആവാം.

പാകിസ്താന്‍ 2025 ല്‍ ഇന്ത്യയുടെ ഭാഗമാകും; കറാച്ചിയിലും വീട് വാങ്ങാം: ആര്‍.എസ്.എസ് നേതാവ്

പാകിസ്താന്‍ 2025 ന് ശേഷം ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. കശ്മീര്‍ വിഷയത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്‍.എസ്.എസിന്റെ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയായ ഇന്ദ്രേഷ് കുമാര്‍.

''നിങ്ങള്‍ ഇത് എഴുതി വെച്ചോളൂ... അഞ്ചോ ഏഴോ വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകും. പിന്നെ നിങ്ങള്‍ക്ക് ലാഹോറിലോ കറാച്ചിയിലോ റാവല്‍പിണ്ടിയിലോ വീട് വാങ്ങുകയോ കച്ചവടം ചെയ്യുകയോ ആവാം. 1947 ന് മുമ്പ് പാകിസ്താന്‍ ഉണ്ടായിരുന്നില്ല. 1945 ന് മുമ്പ് ഹിന്ദുസ്ഥാന്റെ ഭാഗമായിരുന്നു ഇത്. 2025 ന് ശേഷം പാകിസ്താന്‍ ഹിന്ദുസ്ഥാന്റെ ഭാഗമാകും. ഇനിയങ്ങോട്ട് അഖണ്ഡ ഭാരതം രൂപീകരിക്കപ്പെടും.'' ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

എന്നാല്‍ എങ്ങനെയായിരിക്കും പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകുക എന്നത് ആര്‍.എസ്.എസ് നേതാവ് പരാമര്‍ശിച്ചില്ല. കശ്മീര്‍ വിഷയത്തില്‍ ഇതാദ്യമായാണ് ഒരു കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതെന്നും രാഷ്ട്രീയ ഇച്ഛാശക്തിക്കൊപ്പമാണ് സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈലാസ മാനസസരോവറില്‍ പോകാന്‍ ചൈനയുടെ അനുമതി ആവശ്യമില്ലാതെ വരുന്ന കാലവും ലാഹോറില്‍ വീട് വച്ച് താമസിക്കാനുള്ള അവസരമുമൊക്കെ നമ്മുടെ സ്വപ്നമാണെന്നും ഇന്ദ്രേഷ് പറഞ്ഞു.