LiveTV

Live

National

‘നീരവ് മോദി’ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി ; വിമര്‍ശനവും ട്രോളുമായി സാമൂഹിക മാധ്യമങ്ങള്‍

പണികൊടുത്തത് നീരവ് മോദിയുടെ പാരഡി അക്കൗണ്ട്

‘നീരവ് മോദി’ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി ; വിമര്‍ശനവും ട്രോളുമായി സാമൂഹിക മാധ്യമങ്ങള്‍

വിവാദ വ്യവസായി നീരവ് മോദിക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീരവ് മോദിക്ക് നന്ദി പറഞ്ഞത്. ട്വിറ്ററിലെ പാരഡി അക്കൗണ്ട് വഴി സംഭവിച്ച പിഴവിലൂടെയാണ് നന്ദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതെന്നാണ് അറിയുന്നത്.

Also read: ട്വിറ്ററില്‍ ‘പേര്’ മാറ്റി പ്രധാനമന്ത്രി; പിന്നാലെ അമിത് ഷായും നേതാക്കളും

റഫാല്‍ ഇടപാടിനെ മുന്‍ നിര്‍ത്തി ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തുടക്കമിട്ടിരുന്നു. അതിനെ പ്രതിരോധിക്കാനാണ് നരേന്ദ്ര മോദി ട്വിറ്ററിലൂടെ പേര് മാറ്റി ‘കാവല്‍ക്കാരന്‍’ എന്നര്‍ഥം വരുന്ന ‘ചൗക്കീദാര്‍’ എന്ന പദം ട്വിറ്ററില്‍ പേരിന് പിന്നില്‍ ചേര്‍ത്ത് പുതിയ ക്യാംമ്പെയിന് തുടക്കമിട്ടത്. പ്രധാനമന്ത്രിക്ക് പിന്നാലെ ബി.ജെ.പി നേതാക്കളും പേര് മാറ്റി ട്വിറ്ററില്‍ രംഗത്ത് വന്നിരുന്നു.

‘നീരവ് മോദി’ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി ; വിമര്‍ശനവും ട്രോളുമായി സാമൂഹിക മാധ്യമങ്ങള്‍

ട്വിറ്ററിലൂടെ പേര് മാറ്റം അറിയിക്കുന്നവരെയെല്ലാം പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ വഴി നന്ദി പ്രകാശിപ്പിക്കുന്നുണ്ടായിരുന്നു. ഈ പ്രവര്‍ത്തികളെല്ലാം ചെയ്യുന്നത് ഓട്ടോമേറ്റഡ് ആയി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ ബോട്ട് ( Twitter bot) വഴിയാണ്. ഇതറിഞ്ഞ വിരുതന്മാരാണ് മോദിക്ക് നീരവ് മോദിയുടെ അക്കൗണ്ട് വഴി പണികൊടുത്തത്. ‘നെഹ്റുവിന്റെ കുറ്റമാണ്’ എന്നര്‍ത്ഥം വരുന്ന അക്കൗണ്ട് വഴിയും ഇത് പോലെ തന്നെ പണികൊടുത്തിട്ടുണ്ട്. എല്ലാത്തിനും നന്ദി അറിയിച്ച് മോദി ട്വിറ്റര്‍ വഴി വന്നത് സാമൂഹിക മാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്.

‘നീരവ് മോദി’ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി ; വിമര്‍ശനവും ട്രോളുമായി സാമൂഹിക മാധ്യമങ്ങള്‍

അബദ്ധം മനസിലായതോടെ നീരവ് മോദിക്കുള്ള നന്ദി മോദിയുടെ ട്വിറ്റര്‍ ഹാൻഡിലിൽ നിന്നും പിന്‍വലിച്ചെങ്കിലും അതിനു മുൻപേ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചു തുടങ്ങിയിരുന്നു. ട്വീറ്റ് പിൻവലിച്ചതിനു പിന്നാലെ 'സര്‍ താങ്കള്‍ (പ്രധാനമന്ത്രി) എന്റെ ബാങ്ക്‌ലോണ്‍ എഴുതിത്തള്ളിയെന്ന് ഞാന്‍ കരുതിക്കോട്ടെ'  എന്നു പറഞ്ഞ് നീരവ് മോദി എന്ന ട്വിറ്റര്‍ ഹാൻഡിലിൽ നിന്നും വീണ്ടും മറുപടിയെത്തിയതും ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്‍മാര്‍.