LiveTV

Live

National

തരംഗമായി രാഹുലിന്റെ ‘ചൗക്കിദാർ ചോർ ഹെ’; പ്രതിരോധിക്കാന്‍ ബി.ജെ.പി

കോണ്‍ഗ്രസിന് പുറമെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രാഹുലിന്‍റെ മുദ്രാവാക്യം ഏറ്റെടുത്തു

തരംഗമായി രാഹുലിന്റെ ‘ചൗക്കിദാർ ചോർ ഹെ’; പ്രതിരോധിക്കാന്‍ ബി.ജെ.പി

കാവല്‍ക്കാരന്‍ കള്ളനാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുദ്രാവാക്യത്തെ പ്രതിരോധിക്കാന്‍ ബി.ജെ.പി. ‘ഞാനും കാവല്‍ക്കാരനാണെ’ന്ന പ്രചരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി തുടക്കം കുറിക്കുന്നത്. പ്രചരണത്തിന്‍റെ ഭാഗമായി ഈ മാസം 31ന് മോദി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സംവദിക്കും.

തരംഗമായി രാഹുലിന്റെ ‘ചൗക്കിദാർ ചോർ ഹെ’; പ്രതിരോധിക്കാന്‍ ബി.ജെ.പി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഈ മുദ്രാവാക്യത്തിന് വന്‍ സ്വീകാര്യത ലഭിച്ചതാണ് പ്രധാനമമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും ആശങ്കയിലാക്കുന്നത്. കോണ്‍ഗ്രസിന് പുറമെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രാഹുലിന്‍റെ മുദ്രാവാക്യം ഏറ്റെടുത്തു. കഴിഞ്ഞ ഡിസംബറില്‍ സോലാപൂരില്‍ നടന്ന ശിവസേനയുടെ റാലിയല്‍ ഉദ്ദവ് താക്കറെയും ‘ചൌക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതോടെയാണ് ബി.ജെ.പിക്ക് അപകടം മണത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഴിമതി വിരുദ്ധ പ്രതിഛായക്ക് മങ്ങലേപ്പിക്കാന്‍ മുദ്രാവാക്യത്തിന് കഴിയുമെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു.

തരംഗമായി രാഹുലിന്റെ ‘ചൗക്കിദാർ ചോർ ഹെ’; പ്രതിരോധിക്കാന്‍ ബി.ജെ.പി

അതിനാല്‍ രാഹുല്‍ ഉപയോഗിച്ച ആയുധത്തെ തിരിച്ച് പ്രയോഗിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. കാവല്‍ക്കാരന്‍ കള്ളനാണെന്നതിന് പകരം ഞാനും കാവല്‍ക്കാരനാണെന്ന പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തുടക്കം കുറിച്ചു. പ്രചരണ വീഡിയോയും ഇതിനോട് അനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്.

തരംഗമായി രാഹുലിന്റെ ‘ചൗക്കിദാർ ചോർ ഹെ’; പ്രതിരോധിക്കാന്‍ ബി.ജെ.പി

‘മേ ഭീം ചൌകിദാര്‍’ എന്ന പ്രചരണത്തിന്‍റെ ഭാഗമായി ഈ മാസം 31 ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായി മോദി സംവദിക്കും. 2014 ല്‍ മണിശങ്കര്‍ അയ്യരുടെ മോദി ചായക്കടക്കാരനാണെന്ന പ്രയോഗത്തെ പ്രചരണ ആയുധമാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു