LiveTV

Live

National

പൊള്ളാച്ചി പീഡനം; പ്രതിഷേധം ശക്തം, തെരഞ്ഞെടുപ്പിലും ചര്‍ച്ചയാകും

സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥിനികളെ പരിചയപെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുകയാണ് ഒരു സംഘം ചെയ്തിരുന്നത്.

പൊള്ളാച്ചി പീഡനം; പ്രതിഷേധം ശക്തം, തെരഞ്ഞെടുപ്പിലും ചര്‍ച്ചയാകും

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പൊള്ളാച്ചിയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രതിഷേധ പരിപാടികളില്‍ നിരവധിപേര്‍ പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം

പൊള്ളാച്ചി പീഡനം; പ്രതിഷേധം ശക്തം, തെരഞ്ഞെടുപ്പിലും ചര്‍ച്ചയാകും

പൊള്ളാച്ചിയിലെ ഇരുന്നൂറിലധികം കോളജ് വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥിനികളെ പരിചയപെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുകയാണ് ഒരു സംഘം ചെയ്തിരുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും പലരെയും ഭീഷണിപെടുത്തി പണം തട്ടുകയും ചെയ്തു. തമിഴ്‌നാട് സി.ബി.സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്.

മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും, കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപെട്ട് ശക്തമായ സമരമാണ് നടക്കുന്നത്. പൊളളാച്ചിയില്‍ വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍പെടെ നിരവധി പേരാണ് തൊരുവിലിറങ്ങി സമരം ചെയ്തത്. പൊള്ളാച്ചി പീഡനം ഡി.എം.കെ ഉള്‍പെടെ ഉള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാറിനെതിരെ ആയുധമാക്കി കഴിഞ്ഞു. കനിമൊഴി ഉള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ പങ്കെടുത്തു.

പൊള്ളാച്ചി പീഡനം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആളിക്കത്തുമെന്നുറപ്പാണ്. പൊലീസ് വീഴ്ചയാണ് പ്രതിപക്ഷം ഉയര്‍ത്തികാട്ടുന്നത്.