LiveTV

Live

National

മത്സരിക്കാന്‍ സീറ്റ് കൊടുത്തിട്ടും ടി.ഡി.പി അംഗം പാര്‍ട്ടി വിട്ടു

മത്സരിക്കാന്‍ സീറ്റ് കൊടുത്തിട്ടും ടി.ഡി.പി നേതാവും മുന്‍ മന്ത്രിയുമായി അഡാല പ്രഭാകര്‍ റെഡ്ഡി പാര്‍ട്ടി വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

മത്സരിക്കാന്‍ സീറ്റ് കൊടുത്തിട്ടും ടി.ഡി.പി അംഗം പാര്‍ട്ടി വിട്ടു

മത്സരിക്കാന്‍ സീറ്റ് കൊടുത്തിട്ടും ടി.ഡി.പി നേതാവും മുന്‍ മന്ത്രിയുമായ അഡാല പ്രഭാകര്‍ റെഡ്ഡി പാര്‍ട്ടി വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നെല്ലൂര്‍(റൂറല്‍) അസംബ്ലി സീറ്റിലേക്കാണ് പ്രഭാകര്‍ റെഡ്ഡിയെ പാര്‍ട്ടി തീരുമാനിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ അദ്ദേഹം വൈ.എസ്.ആര്‍ പാളയത്തിലെത്തുകയായിരുന്നു.

വൈ.എസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇത്രയും കാലം ഇവിടെ എത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നുവെന്നും ജഗന്‍ മോഹന്‍ റെഡ്ഡിയെ ആന്ധ്രയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രഭാകര്‍ റെഡ്ഡി പാര്‍ട്ടി വിട്ടേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത് വരെ ഇദ്ദേഹം ടി.ഡി.പിയുടെ തടവിലായിരുന്നു. അതേസമയം ടി.ഡി.പിയില്‍ നിന്ന് മറ്റൊരു അംഗം കൂടി പാര്‍ട്ടിവിടാനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.