LiveTV

Live

National

കൂടുവിട്ട് കൂടുമാറ്റം തുടരുന്നു; ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി ബി.എസ്.പിയില്‍ 

ഡാനിഷ് അലി കഴിഞ്ഞ ദിവസം വരെയും കര്‍ണാടകയില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനത്തിന്റെ തിരക്കിലായിരുന്നു.

കൂടുവിട്ട് കൂടുമാറ്റം തുടരുന്നു; ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി ബി.എസ്.പിയില്‍ 

തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടികളില്‍ നിന്നുള്ള ചാട്ടം തുടരുന്നു. ജനതാദള്‍ സെക്യുലര്‍(ജെ.ഡി.എസ്) ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. ഡാനിഷ് അലി ബി.എസ്.പിയിലേക്ക് പോയത് തന്റെയും ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെയും അറിവോടെയെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

അപ്രതീക്ഷിതമായിരുന്നു ഡാനിഷ് അലിയുടെ പാര്‍ട്ടിമാറല്‍. ജെ.ഡി.എസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഡാനിഷ് അലി കഴിഞ്ഞ ദിവസം വരെയും കര്‍ണാടകയില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനത്തിന്റെ തിരക്കിലായിരുന്നു. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി ടിക്കറ്റ് ഉറച്ചതോടെയാണ് ഡാനിഷ് അലിയുടെ മനം മാറ്റം. അതേസമയം ഇന്ന് ഏറ്റവും ക്ഷീണമുണ്ടായത് ബി.ജെ.പിക്കാണ്. രണ്ട് എം.പിമാരെ ഒറ്റയടിക്ക് നഷ്ടമായി.

അയോധ്യ ഉള്‍പ്പെടുന്ന അലഹബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ശ്യാം ചരണ്‍ ഗുപ്ത എതിരാളികളായ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് പോയി. ഇത്തവണ സീറ്റുണ്ടാവില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഗുപ്ത പാര്‍ട്ടി വിട്ടത്. ഇരുകയ്യും നീട്ടി സ്വീകരിച്ച എസ്.പി ബാന്ദയില്‍ ടിക്കറ്റും നല്‍കി. അസമിലെ തേജ്പൂര്‍ മണ്ഡലം എം.പി രാംപ്രസാദ് ശര്‍മ്മയും സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവെച്ചു. പുതിയ തട്ടകം പ്രഖ്യാപിച്ചിട്ടില്ല.

ഉത്തരാഖണ്ഡിലെ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയിലാണ് ബി.ജെ.പി നേതാവ് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.പിയുമായ പി സി ഖണ്ഡൂരിയുടെ മകനാണ് മനീഷ്