LiveTV

Live

National

രാഹുലിന് കുടിക്കാന്‍ പഴകിയ ചായ; ഹെെദരാബാദ് എയര്‍പ്പോര്‍ട്ട് കഫേക്കെതിരെ കേസ്

സ്ഥാപനത്തിനെതിരെ ഐ.പി.സി സെക്ഷൻ 273 പ്രകാരം കേസെടുത്തിട്ടുണ്ട്

രാഹുലിന് കുടിക്കാന്‍ പഴകിയ ചായ; ഹെെദരാബാദ് എയര്‍പ്പോര്‍ട്ട് കഫേക്കെതിരെ കേസ്

രാഹുൽ ഗാന്ധിക്കായി പഴക്കം ചെന്ന ചായപ്പൊടി കൊണ്ട് ചായ തയ്യാറാക്കി നൽകിയ എയർപോർട്ട് കഫേക്കെതിരെ പൊലീസ് കേസെടുത്തു. ഹെെദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര എയർപ്പോർട്ടിലെ പ്ലാസ പ്രീമിയം ലോഞ്ചിനെതിരെയാണ് കേസെടുത്തത്.

മാർച്ച് 9ന് തെലങ്കാനയിൽ വെച്ച് നടന്ന പരിപാടിക്ക് പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. എയർപോർട്ടിലിറങ്ങിയ രാഹുൽ ചായ കുടിക്കാനായി വിമാനാത്തവളത്തിനകത്തെ കഫേയിൽ കയറിയതായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ചായപ്പൊടി കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡേറ്റ് കഴിഞ്ഞ ഉത്പന്നം, തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ വന്ന് അന്വേഷണം നടത്തി സ്ഥിരീകരിച്ചു.

സ്ഥാപനത്തിനെതിരെ ഐ.പി.സി സെക്ഷൻ 273 പ്രകാരം കേസെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ആറ് മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കേസാണിത്.

പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുടെ വി.വി.ഐ.പി സുരക്ഷ അതീവ
ഗൗരവത്തോടെയാണ് രാജ്യത്ത് കെെകാര്യം ചെയ്തുപോരുന്നത്. ഭക്ഷണമുൾപ്പടെയുള്ള കാര്യങ്ങളിൽ ഈ സുരക്ഷ കർശനമാണ്.