LiveTV

Live

National

ഹാക്ക് ചെയ്തിട്ട് 11 ദിവസം; തിരിച്ചുവരാന്‍ കഴിയാതെ ബി.ജെ.പി വെബ്സൈറ്റ്

ഹാക്ക് ചെയ്തിട്ട് 11 ദിവസം; തിരിച്ചുവരാന്‍ കഴിയാതെ ബി.ജെ.പി വെബ്സൈറ്റ്

11 ദിവസങ്ങള്‍ക്ക് മുമ്പ് ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പിയുടെ വെബ്സൈറ്റ് പുനസ്ഥാപിക്കാതെ പാര്‍ട്ടി. ഹാക്കര്‍മാര്‍ ഗുരുതര സ്വഭാവത്തിലുള്ള ആക്രമണം നടത്തിയത് കൊണ്ടാണ് പുനസ്ഥാപിക്കാന്‍ സമയമെടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സൈറ്റ് പൂര്‍വ സ്ഥിതിയിലാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് അഞ്ചിനായിരുന്നു ബി.ജെ.പിയുടെ ഔദ്യോഗിക വൈബ്സൈറ്റായ http://www.bjp.org/ ഹാക്കര്‍മാരുടെ ആക്രമണത്തിനിരയാകുന്നത്. ഹാക്ക് ചെയ്ത സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മീമുകള്‍ ചേര്‍ത്ത ഹാക്കര്‍മാര്‍ മോശമായ ഭാഷയില്‍ ഒരു പോസ്റ്ററും പ്രദര്‍ശിപ്പിച്ചിരുന്നു. ജര്‍മന്‍ ചാന്‍സ്‍ലര്‍ ആഞ്ചെല മെര്‍ക്കലിന് നേരെ മോദി ഹസ്തദാനത്തിനായി കൈനീട്ടിയപ്പോള്‍ അവര്‍ കൈ നല്‍കാതിരുന്ന മീം സഹിതമാണ് മോദിക്കെതിരായ പരിഹാസം വെബ്സൈറ്റില്‍ കൊടുത്തിരുന്നത്. മീമിനോടൊപ്പമുള്ള തലക്കെട്ടില്‍, 'സഹോദരീ സഹോദരന്‍മാരേ, ഞാന്‍ നിങ്ങളെ വിഡ്ഢികളാക്കി. ഇനിയും കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ. നിറയെ ഭാവുകങ്ങള്‍..' എന്നും എഴുതിച്ചേര്‍ത്തിരുന്നു.

ഹാക്കിംങിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച വെബ്സൈറ്റ് സാധാരണ ഒരു മണിക്കൂര്‍ കൊണ്ട് പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് വിവര സാങ്കേതിക വിദഗ്ദര്‍ പറയുന്നത്. വെബ്സൈറ്റിലേക്ക് പ്രവേശിച്ചാല്‍ ‘ഉടനെ തിരിച്ചു വരും, വെബ്സൈറ്റ് പുനസ്ഥാപിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്’ എന്ന തരത്തിലുള്ള ബാനറാണ് ഇപ്പോഴും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഹാക്കിംഗ് നടത്തിയത് ആര് എന്നത് സംബന്ധിച്ചോ വിവരങ്ങള്‍ കവര്‍ന്നോ എന്നതിനെ സംബന്ധിച്ചോ ഇതുവരെ പാര്‍ട്ടിയില്‍ നിന്നും ഒരു തരത്തിലുമുള്ള വിശദീകരണവും വന്നിട്ടില്ല. വെബ്സൈറ്റിനെ ക്കുറിച്ച് ചോദ്യങ്ങള്‍ക്ക് ബി.ജെ.പി ഇത് വരെ പ്രതികരിച്ചിട്ടില്ല.