LiveTV

Live

National

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ ലഭിച്ചില്ലെന്ന് ബംഗാള്‍ ബി.ജെ.പി

ബംഗാളിലെ 42ൽ 23 സീറ്റുകൾ നേടുമെന്നായിരുന്നു ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞത്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ ലഭിച്ചില്ലെന്ന് ബംഗാള്‍ ബി.ജെ.പി

പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മതിയായ സ്ഥാനാർഥികളെ ലഭിച്ചിട്ടില്ലെന്ന കാര്യം തുറന്ന് പറഞ്ഞ് ബംഗാൾ ബി.ജെ.പി അധ്യക്ഷൻ. സംസ്ഥാനത്ത് വിജയ സാധ്യതയുള്ളവരെ കണ്ടുപിടിക്കാൻ പാർട്ടിക്കായില്ലെന്നാണ് പാർട്ടി അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞത്.

പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന അണികളും നേതാക്കളും ബി.ജെ.പിയിലുണ്ട്. ഇവരിലധികം പേർക്കും ത്രിതല-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അവസരം നൽകുകയുണ്ടായി. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് നിർത്താൻ പറ്റിയ ജനപ്രീതിയുള്ള നേതാക്കളെ പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് ഘോഷ് പറഞ്ഞു. മറ്റു പാർട്ടികളിൽ നിന്നും വന്നവർ ബി.ജെ.പിയിൽ പിടിമുറുക്കിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തെ അദ്ദേഹം തള്ളി.

ആർക്കുവേണമെങ്കിലും ബി.ജെ.പിയിൽ ചേരാം. രാജ്യത്തിന്റെ വികസനത്തിൽ ഭാഗമാകണമെന്ന ആഗ്രഹത്തോടെ പാർട്ടിയിലേക്ക് വരുന്നവരെ എങ്ങനെ തടയാനാകുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ത്രിണമൂൽ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നതിനോട് പ്രതികരിക്കുകയായിരുന്നു ദിലീപ് ഘോഷ്. ബംഗാളിലെ 42ൽ 23 സീറ്റുകൾ നേടുമെന്നായിരുന്നു ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞത്.