LiveTV

Live

National

യു.പിയില്‍ കൂറുമാറ്റക്കാരുടെ ബഹളം

ഓരോ തെരഞ്ഞെടുപ്പിലും കൂറുമാറുന്ന ഈ നേതാക്കള്‍ ഇത്തവണ മഹാസഖ്യത്തിന് അനുഗ്രഹമായാണ് മാറുന്നത്.

യു.പിയില്‍ കൂറുമാറ്റക്കാരുടെ ബഹളം

കൂറുമാറ്റക്കാരുടെ ബഹളം കാണണമെങ്കില്‍ സമാജ്‌വാദിയുടെയും ബി.എസ്.പിയുടെയും ഓഫീസുകളുടെ മുന്നിലെത്തണം. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കും തിരികെയും പോകുന്നവരുടേത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടമാണെങ്കില്‍ ഇക്കാര്യത്തില്‍ പ്രത്യശാസ്ത്രപരമായി പ്രത്യേകിച്ചൊരു തടസ്സവുമില്ലാത്തവരാണ് സമാജ്‌വാദി-ബി.എസ്.പി സംഘടനകള്‍. ഓരോ തെരഞ്ഞെടുപ്പിലും കൂറുമാറുന്ന ഈ നേതാക്കള്‍ ഇത്തവണ മഹാസഖ്യത്തിന് അനുഗ്രഹമായാണ് മാറുന്നത്.

മഹാസഖ്യത്തിന്റെ ബാനറില്‍ 38 സീറ്റില്‍ ബി.എസ്.പിയും 37 സീറ്റില്‍ സമാജ്‌വാദിയും 3 സീറ്റില്‍ രാഷ്ട്രീയ ലോക്ദളും മല്‍സരത്തിനിറങ്ങുമ്പോള്‍ അണികള്‍ക്കിടയിലെ ആശയക്കുഴപ്പം മുതലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും. സഖ്യത്തിന്റെ ടിക്കറ്റ് ലഭിക്കാതെ പിണങ്ങിയെത്തുന്നവര്‍ക്ക് കോണ്‍ഗ്രസും ബി.ജെ.പിയും സീറ്റുകള്‍ നല്‍കുന്നതും കാണാനുണ്ട്. ബി.എസ്.പിയില്‍ നിന്നെത്തിയ കൈസര്‍ ജഹാനും സമാജ്‌വാദിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ രാകേഷ് സച്ചനും ഇരുവരും നേരത്തെ എം.പിമാരായിരുന്ന സീതാപ്പൂരിലും ഫത്തേപ്പൂരിലും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. സാമുദായികമായ സമവാക്യങ്ങളില്‍ മുന്നോട്ടു പോകുന്ന എസ്.പിക്കും ബി.എസ്.പിക്കുമിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ശത്രുത താഴേത്തട്ടില്‍ പ്രതിഫലിക്കുമെന്നും മഹാസഖ്യത്തിന് മിക്കയിടത്തും വോട്ടുകള്‍ ചോരുമെന്നുമാണ് എതിരാളികള്‍ കണക്കു കൂട്ടുന്നത്.

എന്നാല്‍ ഇതല്ല അടിത്തട്ടിലെ ചിത്രമെന്ന് മുന്‍ ബി.എസ്.പി ജനറല്‍ സെക്രട്ടറിയും 2014 മുതല്‍ സമാജ്‌വാദി നേതാവുമായ ഡോ: ശഫീഖുര്‍ റഹ്മാന്‍ ബര്‍ഖ് പറയുന്നു- "എസ്പി - ബി.എസ്.പി സഖ്യം വളരെ മികച്ച ഫലമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇരു പാര്‍ട്ടികളും ശക്തമാവുകയാണ് ഉണ്ടായത്. അതിനകത്ത് ആര് ഏത് പാര്‍ട്ടിയില്‍ നിന്നും വന്നുവെന്ന ചോദ്യം ഇപ്പോഴില്ല".