LiveTV

Live

National

ടോം വടക്കന്‍ പാര്‍ട്ടിയിലെ വലിയ നേതാവല്ലെന്ന് രാഹുല്‍

സീറ്റ് ആവശ്യപ്പെട്ട് ടോം വടക്കന്‍ പല തവണ വിളിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ടോം വടക്കന്‍ പാര്‍ട്ടിയിലെ വലിയ നേതാവല്ലെന്ന് രാഹുല്‍

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കന്‍ വലിയ നേതാവല്ലെന്ന് രാഹുല്‍ ഗാന്ധി. ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് പ്രതികരണം. സീറ്റ് ആവശ്യപ്പെട്ട് ടോം വടക്കന്‍ പല തവണ വിളിച്ച് ശല്ല്യപ്പെടുത്തിയിരുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കന് ആശംസകള്‍ നേരുന്നതായി ഇന്നലെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടോം വടക്കന്‍ വലിയ നേതാവല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ബൈബിളില്‍ പോലും കാണാത്ത മന പരിവര്‍ത്തനമാണ് വടക്കനുണ്ടായതെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന ആരോപണം ടോം വടക്കന്‍ നിഷേധിച്ചു.