LiveTV

Live

National

മുംബൈയില്‍ നടപ്പാലം തകര്‍ന്ന് ആറ് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈയില്‍ നടപ്പാലം തകര്‍ന്ന് ആറ് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം

മുംബൈയിലെ നടപ്പാലം തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്ധേരിയില്‍ കഴിഞ്ഞ വര്‍ഷം പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തിന് ശേഷം വിവിധ പാലങ്ങളുടെ ബലക്ഷമത സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതില്‍ ഇപ്പോള്‍ തകര്‍ന്ന നടപ്പാലത്തിന് അറ്റകുറ്റപ്പണി ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. ജോലി നടന്നുകൊണ്ടുന്നിരിക്കെ പാലം തുറന്ന് കൊടുത്തതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്‍.

വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിനോടാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പരിക്കേറ്റവരെ മുഖ്യമന്ത്രി ആശുപത്രികളിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. ബ്രിഹാ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പാലത്തിന്‍റെ സംരക്ഷണമുണ്ടായിരുന്നത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതില്‍ ഒരാള്‍ ആണ് ഇപ്പോള്‍ ഐ.സി.യുവില്‍ ഉള്ളതെന്നും ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്തതായുമാണ് വിവരം.

ഇന്നലെ മരിച്ചവരില്‍ രാത്രി ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ മൂന്ന് നഴ്സുമാരുമുണ്ടായിരുന്നു. രണ്ട് പേരെ അവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ തന്നെയാണ് പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ തന്നെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.