LiveTV

Live

National

മസൂദ് അസ്ഹറിനെതിരെ ലോക രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പമെന്ന് സുഷമ 

യു.എന്‍ സുരക്ഷാ സമിതിയിലെ 15 രാഷ്ട്രങ്ങളില്‍ 14 രാഷ്ട്രങ്ങളും ഇന്ത്യക്ക് പിന്തുണ നല്‍കിയെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

മസൂദ് അസ്ഹറിനെതിരെ ലോക രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പമെന്ന് സുഷമ 

മസൂദ് അസ്ഹറിനെതിരായ നീക്കത്തില്‍ ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഏറിയെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ അംഗങ്ങളായ 15ല്‍ 14 രാജ്യങ്ങളും ഇന്ത്യയുടെ ആവശ്യത്തിനൊപ്പം നിന്നു. യു.പി.എ കാലത്ത് ഇതായിരുന്നില്ല സ്ഥിതി എന്നും സുഷമ പറഞ്ഞു.

ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ചൈന കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിന്‍റെ നയതന്ത്ര പരാജയത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടി പറയുകയായിരുന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. യു.പി.എ കാലത്ത് ഐക്യരാഷ്ട്ര സഭയില്‍ ഈ ആവശ്യം മുന്നോട്ട് വെച്ചപ്പോള്‍ ഇന്ത്യ ഒറ്റക്കായിരുന്നു. ഇപ്പോള്‍ സ്ഥിതി മറിച്ചാണ്. അമേരിക്കയാണ് ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയില്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്. ബ്രിട്ടണും ഫ്രാന്‍സും അടക്കം രക്ഷാസമിതി അംഗങ്ങളായ 15ല്‍ 14 രാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചു. സമിതിക്ക് പുറത്ത് നിന്ന ആസ്ത്രേലിയ, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

മസൂദ് അസ്ഹറിനെതിരായ നീക്കം ചൈന തടഞ്ഞതിനെ ലോകരാഷ്ട്രങ്ങള്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. തീവ്രവാദത്തിനെതിരെ പോരാടാനും ദക്ഷിണേഷ്യയില്‍ സ്ഥിരത കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണ് ചൈനയുടെ നടപടിയെന്നാണ് വിമര്‍ശനം.

Also read: ചെെനയില്‍ ഉടക്കി കോണ്‍ഗ്രസും ബി.ജെ.പിയും

ചൈനക്ക് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം കിട്ടാന്‍ കാരണക്കാരായ കോണ്‍ഗ്രസാണ് യഥാര്‍ഥ കുറ്റവാളികളെന്നായിരുന്നു ബി.ജെ.പിയുടെ ആക്ഷേപം. രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ ലാല്‍ നെഹ്റുവാണ് ചൈനയ്ക്ക് യു.എന്നില്‍ സ്ഥിരാംഗത്വം ലഭിക്കാന്‍ കാരണമെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

മസൂദ് അസ്ഹറിനെതിരെ ലോക രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പമെന്ന് സുഷമ