LiveTV

Live

National

രാഹുല്‍ സങ്കര സന്താനമെന്ന പരാമര്‍ശം: കേന്ദ്രമന്ത്രി ഹെഗ്ഡെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തേക്കും 

മുസ്‍ലിമിനും ക്രിസ്ത്യാനിക്കുമുണ്ടായ സങ്കര സന്താനമാണ് രാഹുല്‍ എന്നാണ് ഹെഗ്ഡെ പറഞ്ഞത്.

 രാഹുല്‍ സങ്കര സന്താനമെന്ന പരാമര്‍ശം: കേന്ദ്രമന്ത്രി ഹെഗ്ഡെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തേക്കും 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തേക്കും. മുസ്‍ലിമിനും ക്രിസ്ത്യാനിക്കുമുണ്ടായ സങ്കര സന്താനമാണ് രാഹുല്‍ എന്നാണ് ഹെഗ്ഡെ പറഞ്ഞത്.

ഹെഗ്‌ഡെയുടെ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉത്തര കന്നഡയില്‍ റാലിയിലായിരുന്നു ഹെഗ്‌ഡെയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണോ ഈ പ്രസ്താവനയെന്ന് കമ്മീഷന്‍ പരിശോധിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണ് പ്രസ്താവനയെങ്കില്‍ ഹെഗ്‌ഡെക്കെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

ബലാക്കോട്ട് മിന്നലാക്രമണം പരാമര്‍ശിക്കവേയാണ് ഹെഗ്ഡെ രാഹുലിനെതിരെ പരാമര്‍ശം നടത്തിയത്- "എന്തൊരു പരിതാപകരമായ അവസ്ഥയാണിത്. ലോകം മുഴുവന്‍ നമ്മുടെ പട്ടാളക്കാരുടെ ധൈര്യത്തെ പ്രശംസിക്കുമ്പോള്‍ ഈ മനുഷ്യന്‍ തെളിവ് ചോദിക്കുന്നു. മുസ്‍ലിമിനും ക്രിസ്ത്യാനിക്കുമുണ്ടായ പരദേശിയാണയാള്‍. ബ്രാഹ്മണനാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ ഫലം കൊണ്ടുവരുമോ? ഞാന്‍ പറയുന്നത് തമാശയല്ല. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോള്‍, തിരിച്ചറിയാനായി ഡി.എന്‍.എ ടെസ്റ്റ് ആവശ്യമായിരുന്നു. രാഹുലിന്റെയല്ല, പ്രിയങ്കയുടെ ഡി.എന്‍.എ സാമ്പിള്‍ എടുക്കാനാണ് സോണിയ പറഞ്ഞത്. റെക്കോര്‍ഡുകളില്‍ ഇക്കാര്യമുണ്ട്. ആ സങ്കര സന്താനമാണ് തെളിവ് ചോദിക്കുന്നത്"- അനന്ത് കുമാര്‍ ഹെഗ്ഡെ ആക്ഷേപിച്ചു.

നേരത്തെയും ഹെഗ്ഡെ രാഹുലിനെതിരെ ഇതേ മോശം പരാമര്‍ശം ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയും ഹെഗ്ഡെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

Also read: ‘അച്ഛന്‍ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയുമായ രാഹുല്‍ എങ്ങനെ ബ്രാഹ്മണനാകും?’ വിവാദ പ്രസ്താവനയുമായി ഹെഗ്ഡെ