LiveTV

Live

National

‘മോദിക്ക് ചൈനീസ് പ്രസിഡന്‍റിനെ പേടി; ഒരക്ഷരം മിണ്ടുന്നില്ല’ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി

ജയ്‌ശെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെതിരായ നീക്കത്തെ യു.എന്നില്‍ വീണ്ടും ചൈന എതിര്‍ത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

‘മോദിക്ക് ചൈനീസ് പ്രസിഡന്‍റിനെ പേടി; ഒരക്ഷരം മിണ്ടുന്നില്ല’ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പേടിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജയ്‌ശെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെതിരായ നീക്കത്തെ യു.എന്നില്‍ വീണ്ടും ചൈന എതിര്‍ത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍ മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

‘’ദുര്‍ബലനായ മോദിക്ക് ഷീയെ(ഷീ ജിന്‍പിങ്) പേടിയാണ്. ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍, മോദിയുടെ വായില്‍ നിന്നും ഒരക്ഷരം പോലും പുറത്തുവരുന്നില്ല. ഗുജറാത്തില്‍ ഷീക്കൊപ്പം ആടും, ഡല്‍ഹിയില്‍ കെട്ടിപ്പിടിക്കും, ചൈനയില്‍ ഷീക്ക് മുന്നില്‍ വണങ്ങും. ഇതാണ് ചൈനയോടുള്ള നോമോയുടെ നയനിലപാട്.’’ രാഹുല്‍ പരിഹസിച്ചു.

യു.എന്‍ രക്ഷാസമിതിയില്‍ മസൂദിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെയാണ് ചൈന എതിര്‍ത്തത്. മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവെക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കൃത്യമായ തെളിവുകളില്ലെന്നാണ് ചൈനയുടെ വാദം. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നും ചൈന യു.എന്നില്‍ അഭിപ്രായപ്പെടുകയുണ്ടായി.