LiveTV

Live

National

എസ്.പി-ബി.എസ്.പി സഖ്യം പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരപ്പമൊയ്ലി

ലോക്സഭാ തെരഞ്ഞെടുപ്പിൽ 150ലേറെ സീറ്റുകൾ കോൺഗ്രസിന് ഉറച്ച വിജയപ്രതീക്ഷയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു

എസ്.പി-ബി.എസ്.പി സഖ്യം പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരപ്പമൊയ്ലി

വരുന്ന പൊതതെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ എസ്.പി-ബി.എസ്.പി-ആർ.ആൽ.ഡി സഖ്യം പരാജയപ്പെടാൻ താൽപ്പര്യപ്പെടുന്നില്ല കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി. ലോക്സഭാ തെരഞ്ഞെടുപ്പിനായി വിശാല സഖ്യം രൂപീകരിച്ച കോൺഗ്രസ്, മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ധാരണയുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൺപത് ലോക്സഭാ സീറ്റുകളുള്ള ഉത്തർ പ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യം രണ്ട് സീറ്റാണ് കോൺഗ്രസിന് അവദിച്ചിരുന്നത്. ഇതേതുടർന്ന് സ്വന്തം നിലക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു കോൺഗ്രസ്. ദേശീയ പാർട്ടി എന്ന നിലയിൽ അവരുടെ വാഗ്ദാനം സ്വീകരിക്കാൻ പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് വീരപ്പമൊയ്ലി പി.ടി.ഐയോട് പറഞ്ഞു.

എസ്.പി-ബി.എസ്.പി സഖ്യം പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരപ്പമൊയ്ലി

സഖ്യം ഇല്ലായെങ്കിലും, ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുക എന്നുള്ളത് കോൺഗ്രസിനെ പോലെ തന്നെ എസ്.പി-ബി.എസ്.പി സഖ്യത്തിന്റേയും കൂടി ലക്ഷ്യമാണ്. പാർട്ടി ശക്തമല്ലാത്ത ഇടങ്ങളിൽ കോൺഗ്രസ് അവരെ പിന്തുണക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 150ലേറെ സീറ്റുകൾ കോൺഗ്രസിന് ഉറച്ച വിജയപ്രതീക്ഷയുള്ളതാണെന്ന് വീരപ്പമൊയ്ലി പറയുകയുണ്ടായി. കോൺഗ്രസുമായി ഒന്നിച്ച് പോകാൻ നേരത്തെ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കോൺഗ്രസുമായി ഒരു സംസ്ഥാനത്തും ധാരണയുണ്ടാക്കില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി പ്രഖ്യാപിക്കുകയായിരുന്നു.