LiveTV

Live

National

തമിഴ്നാട്ടില്‍ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് രാഹുല്‍ ഗാന്ധി

ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജില്‍ രാഹുല്‍ ഗാന്ധി എത്തിയത് ഒരു കോളജ് കുമാരന്‍റെ വേഷത്തിലാണ്.

തമിഴ്നാട്ടില്‍ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് രാഹുല്‍ ഗാന്ധി

ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജില്‍ രാഹുല്‍ ഗാന്ധി എത്തിയത് ഒരു കോളജ് കുമാരന്‍റെ വേഷത്തിലാണ്. വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ റഫാലും അഴിമതിയുമെല്ലാം ‌വിഷയമായെങ്കിലും എല്ലാവരുടെയും ശ്രദ്ധ രാഹുലിന്‍റെ വേഷത്തിലായിരുന്നു.

രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനായല്ല തങ്ങള്‍ക്കൊപ്പമുള്ള സഹപാഠിയോടെന്നോണം രാഹുല്‍ സ്റ്റെല്ല മേരീസിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. തന്നെ സര്‍ എന്നല്ല രാഹുല്‍ എന്നു തന്നെ സംബോധന ചെയ്യണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

ഉന്നത വിദ്യഭ്യാസ മേഖലയിൽ കൂടുതൽ തുക ആവശ്യമുള്ളതിനെക്കുറിച്ച്, സ്ത്രീ സുരക്ഷയും സമത്വത്തെയും കുറിച്ച്, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവേണ്ടതിനെക്കുറിച്ച് സകല വിഷയങ്ങളിലും രാഹുല്‍ഗാന്ധി ലളിതമായി മറുപടി നല്‍കി. ഉന്നത വിദ്യഭ്യാസ മേഖലയിൽ കൂടുതൽ തുക ആവശ്യമാണ്. ആറ് ശതമാനമായി ഇത് ഉയർത്തുകയാണ് ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങൾ കൂടുതൽ മികച്ചതായി ഉണ്ടാവണം. അവയെ സ്വകാര്യ സ്ഥാപനങ്ങൾ മാതൃകയാക്കുന്ന തരത്തിലേക്ക് വിദ്യഭ്യാസ രംഗം മാറണം.

തമിഴ്നാട്ടില്‍ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് രാഹുല്‍ ഗാന്ധി

ഉത്തരേന്ത്യയെക്കാൾ സ്ത്രീ സുരക്ഷയും സമത്വവും ഉള്ളത് ദക്ഷിണേന്ത്യയിൽ. പ്രത്യേകിച്ചും തമിഴ്നാട്ടിൽ സ്ത്രീകൾക്ക് കൂടുതൽ ബഹുമാനം ലഭിയ്ക്കുന്നു. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവണം. ചൈനയിൽ പ്രതിദിനം 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയിൽ അത് 450 ആണ്. അതാണ് വരുന്ന 20 വർഷം രാജ്യം നേരിടാൻ പോകുന്ന ഏറ്റവും വലിയ വിഷയം.

റഫാൽ ഇടപാടിൽ എന്തു കൊണ്ട് അന്വേഷണം നടത്തുന്നില്ല. പ്രധാനമന്ത്രിയും റോബർട്ട് വാദ്രയും എല്ലാം അന്വേഷണ പരിധിയിൽ വരട്ടെ. ഒരു തവണയെങ്കിലും റഫാലിനെ കുറിച്ച് മോദി സംസാരിച്ചിട്ടുണ്ടോ. എപ്പോഴെങ്കിലും പ്രധാനമന്ത്രിയെ ഇതു പോലെ നിങ്ങർക്ക് ലഭിച്ചിട്ടുണ്ടോ. ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ. ഭരണം തെരഞ്ഞെടുക്കുന്ന കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. അഴിമതിയാണ് രാജ്യത്തെ പിന്നാക്കം കൊണ്ടു പോകുന്നത്. രാജ്യാന്തര തലത്തിൽ സ്ഥാനമുണ്ടാക്കിയെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കണം.

യുപിഎ ഭരിച്ചിരുന്ന കാലത്ത് കശ്മീരിലെ തീവ്രവാദം അവസാനിപ്പിച്ചു. നരേന്ദ്ര മോദി വന്നതിന് ശേഷം വീണ്ടും കശ്മീർ പഴയ പോലെയായി. ഒരവസരം ലഭിച്ചാൽ ഇന്ത്യയിൽ തീവ്രവാദം നടത്താൻ അവർ ശ്രമിക്കും. അത് ഇല്ലാതാക്കുകയാണ് ഒരു സർക്കാർ ചെയ്യേണ്ടത്. രാഹുല്‍ പറഞ്ഞു.