LiveTV

Live

National

റഫാല്‍; ഹരജിക്കാര്‍ക്കെതിരെ കേന്ദ്രം കോടതിയില്‍

പ്രതിരോധ മന്ത്രാലയത്തിൽ നിന്നും രേഖകൾ മോഷണം പോയെന്നായിരുന്നു മുൻപ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചിരുന്നത്

റഫാല്‍; ഹരജിക്കാര്‍ക്കെതിരെ കേന്ദ്രം കോടതിയില്‍

റഫാൽ കേസിലെ ഹരജിക്കാർക്കെതിരെ സുപ്രീകോടതിയിൽ കേന്ദ്രത്തിന്റെ പുതിയ സത്യവാങ്മൂലം. റഫാൽ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ചോർത്തിയതും, അതിനുവേണ്ടി ഗൂഢാലോചന നടത്തിയതും കുറ്റകരമാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തിൽ നിന്നും രേഖകൾ മോഷണം പോയെന്നായിരുന്നു മുൻപ് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നത്. പുതിയ സത്യവാങ്മൂലത്തിൽ, രേഖകൾ അനധികൃതമായി കടത്തി ഫോട്ടോകോപ്പി എടുക്കുകയാണ് ചെയ്തതെന്ന് എ.ജി പറഞ്ഞു. അതീവ രഹസ്യ സ്വഭാവമുള്ളതും, രാജ്യരക്ഷയുമായി ബന്ധപ്പെട്ടതുമായ പ്രതിരോധമന്ത്രാലയത്തിലെ രേഖകൾ ഫോട്ടോകോപ്പി എടുത്തത് മോഷണമായി തന്നെ കാണണമെന്ന് പറഞ്ഞ കേന്ദ്രം, ഈ വിഷയത്തിൽ ഫെബ്രുവരി 28 മുതൽ ആഭ്യന്തര അന്വേഷണം നടന്ന് വരികയാണെന്നും അറിയിച്ചു.

റഫാൽ പുനപരിശോധനാ ഹരജികളിൽ കോടതി നാളെ വീണ്ടും വാദം കേൾക്കാനിരിക്കെ, അനധികൃതമായി കടത്തിയ രേഖകളുടെ അടിസ്ഥാനത്തൽ ഉന്നയിച്ചിട്ടുള്ള പുനപരിശോധന ഹരജി തള്ളണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.