LiveTV

Live

National

റഫാല്‍ കേസ്: പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി അനുമതി

നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കങ്ങള്‍. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന വെളിപ്പെടുത്തലും വാദങ്ങളും സംബന്ധിച്ച് സത്യവാങ് മൂലത്തില്‍ വിശദീകരണം ഉണ്ടായേക്കും.

റഫാല്‍ കേസ്: പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി അനുമതി

റഫാല്‍ ഇടപാട് കേസില്‍ പുതിയ സത്യവാങ് മൂലം സമര്‍‌പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി അനുമതി. ഇതുസംബന്ധിച്ച പ്രതിരോധ മന്ത്രാലയത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കങ്ങള്‍. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന വെളിപ്പെടുത്തലും വാദങ്ങളും സംബന്ധിച്ച് സത്യവാങ് മൂലത്തില്‍ വിശദീകരണം ഉണ്ടായേക്കും.

രേഖകളുടെ പകര്‍പ്പ് പുറത്ത് പോയി എന്നാണ് താന്‍ വാദിച്ചത് എന്നാണ് ഇപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍‌ പറയുന്നത്. റഫാല്‍ അഴിമതി ആരോപണത്തില്‍ അന്വേഷണം തള്ളിയ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍‌ജികളാണ് കോടതിയില്‍‌ ഉള്ളത്. നാളെ വൈകീട്ട് മൂന്ന് മണിക്ക് കേസ് പരിഗണിക്കും.