LiveTV

Live

National

‘രാജീവ് ഗാന്ധി വധകേസിലെ പ്രതികളോട് യാതൊരു വിരോധവുമില്ല’

നിയമത്തിന്റെ കാര്യത്തിൽ അന്തിമ വിധി അംഗീകരിക്കാൻ നമ്മൾ ബാധ്യസ്ഥരാണെന്നും രാഹുൽ പറഞ്ഞു

‘രാജീവ് ഗാന്ധി വധകേസിലെ പ്രതികളോട് യാതൊരു വിരോധവുമില്ല’

രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്നവരോട് തനിക്ക് യാതൊരു വിരോധവുമില്ലെന്ന് രാഹുൽ ഗാന്ധി. തമിഴ്നാടിൽ യു.പി.എയുടെ തെരഞ്ഞുടുപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് സംസാരിക്കവേയാണ് ഗാന്ധി ഇക്കാര്യം പറഞ്ഞത്.

1991ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. രാജീവ് ഗാന്ധി വധത്തിന് രണ്ട് വശങ്ങളുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഒന്ന് താനുമായി ബന്ധപ്പെട്ട, വ്യക്തിപരമായ കാര്യമാണ്. രണ്ടാമത്തേത് നിയമപരമാണ്.

പിതാവിന്റെ കൊലപാതകം കാരണം തടവറയിൽ കഴിയുന്നവരോട് തനിക്ക് വിരോധമൊന്നുമില്ല. നിയമത്തിന്റെ കാര്യത്തിൽ, അത് എന്ത് തന്നെയായാലും അന്തിമ വിധി അംഗീകരിക്കാൻ നമ്മൾ ബാധ്യസ്ഥരാണെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം കേന്ദ്രത്തിൽ വന്നാൽ നടപ്പിലാക്കാൻ പോകുന്ന കാർഷിക, വ്യാപാര നയങ്ങളും അദ്ദേഹം ജനങ്ങളോട് വിശദീകരിച്ചു. ആർ.എസ്.എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽ നിന്നുള്ള നിർദേശമനുസരിച്ച് ഭരിക്കുന്ന ബി.ജെ.പി, രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചടക്കിയിരിക്കുകയാണെന്നും പറഞ്ഞു.