LiveTV

Live

National

മീററ്റില്‍ നൂറിലധികം മുസ്‍ലിം കുടുംബങ്ങള്‍ താമസിക്കുന്ന ചേരി അഗ്നിക്കിരയാക്കി; മീഡിയവണ്‍ അന്വേഷണം

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളുണ്ടാകുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മീററ്റില്‍ നൂറിലധികം മുസ്‍ലിം കുടുംബങ്ങള്‍ താമസിക്കുന്ന ചേരി അഗ്നിക്കിരയാക്കി; മീഡിയവണ്‍ അന്വേഷണം

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നൂറിലധികം മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന ചേരി അഗ്നിക്കിരയാക്കി. പെട്രോള്‍ ബോംബ് എറിഞ്ഞ് പൊലീസാണ് കോളനിക്ക് തീയിട്ടതെന്ന് കോളനിവാസികള്‍ ആരോപിക്കുന്നു. വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമമാണ് നടന്നതെന്നും വിമര്‍ശമുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച പൊലീസ് ചേരി നിവാസികള്‍ക്കെതിരെ സംഘര്‍ഷത്തിന് കേസെടുത്തു. മീഡിയവണ്‍ അന്വേഷണം.

മാര്‍ച്ച് ആറിന് വൈകീട്ടോടെയാണ് ഉത്തര്‍പ്രദേശിലെ മീററ്റ് നഗരത്തോട് ചേര്‍ന്നുള്ള ബൂസാമണ്ടി ചേരിയില്‍ തീ പടര്‍ന്നത്. പൊലീസ് തീയിട്ടുവെന്ന് ചേരിനിവാസികള്‍ ഒറ്റസ്വരത്തില്‍ പറയുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു. സംഘര്‍‍ഷമുണ്ടാക്കിയെന്നാരോപിച്ച് ചേരിനിവാസികള്‍ക്കെതിരെ പൊലീസ് നിയമനടപടിയും തുടങ്ങി. ഇതിനകം എട്ട് പേര്‍ അറസ്റ്റിലായി. 250 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഏത് സമയവും പൊലീസ് നടപടിയുമുണ്ടാകുമെന്ന ഭീതിയിലാണ് ചേരിനിവാസികള്‍.

തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ പൊലീസ് നടപടിയെ സാമൂഹ്യപ്രവര്‍ത്തരും ആശങ്കയോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളുണ്ടാകുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.