LiveTV

Live

National

സെെനികരുടെ ചിത്രം വെച്ച് പ്രചാരണം; ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്

സെെന്യത്തെ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പോസ്റ്റുകൾ നീക്കം ചെയ്യാൻ ഫെയ്സബുക്കിനോട് ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു

സെെനികരുടെ ചിത്രം വെച്ച് പ്രചാരണം; ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്

പ്രചാരണത്തിന് ചൂട് പിടിച്ചിരിക്കെ, തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ബി.ജെ.പി, കോൺഗ്രസ് നേതാക്കൾക്ക് ഇലക്ഷൻ കമ്മീഷൺ നോട്ടീസ് അയച്ചു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സെെനികരുടെ ചിത്രങ്ങൾ ഉപയോഗിച്ചതിനാണ് ഇരു പാര്‍ട്ടികളോടും കമ്മീഷൻ വിശദീകരണം ചോദിച്ചിരിക്കുന്നത്.

ബി.ജെ.പി എം.പി രാംചരൺ ബൊഹ്റ, കോൺഗ്രസ് നേതാവ് സുനിൽ ശർമ്മ എന്നിവർക്കാണ് ഇലക്ഷൻ കമ്മീഷൻ നോട്ടീസയച്ചത്. സെെനികരുടെ ചിത്രങ്ങൾ ഉപയോഗിച്ചതിന്റെ വിശദീകരണം ആവശ്യപ്പെട്ട ജയ്പൂർ ജില്ലാ ഇലക്ടറൽ ഓഫീസ്, ഈ പ്രചരണ പരിപാടിക്കായി ഉപയോഗിച്ച ചെലവ് വിവരങ്ങളുൾപ്പടെ മൂന്ന് ദിവസത്തിനകം കമ്മീഷന് മുമ്പാകെ ബോധിപ്പിക്കാൻ ആവശ്യപ്പെട്ടു.

സെെനികനും പ്രധാനമന്ത്രിയും ചേർന്നുള്ള ഒരു പോസ്റ്ററായിരുന്നു ബി.ജെ.പി പുറത്തിറക്കിയിരുന്നത്. ‘ഞങ്ങൾ പാകിസ്താനിൽ കയറിച്ചെന്ന് തീവ്രവാദികളെ കൊന്നു’ എന്ന തലക്കെട്ടോടെ ആണ് പോസ്റ്റർ പുറത്തിറക്കിയിരുന്നത്. നേരത്തെ, സെെന്യത്തെ ഉപയോഗിച്ചുള്ള ഇലക്ഷന്‍ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഫെയ്സബുക്കിനോട് ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

മാർച്ച് പത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ, സെെനികരെ വെച്ചുള്ള പ്രചാരണങ്ങൾക്കും പരസ്യങ്ങൾക്കും കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലം, മെയ് 23ന് പ്രഖ്യാപിക്കും.