LiveTV

Live

National

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സീറ്റ് ധാരണയായി

കോൺ​ഗ്രസിന്റെ ഭാഗമായുള്ള മഹാ സഖ്യത്തിന്റെ ഭാ​ഗമായാണ് ജെ.ഡി.എസ് സീറ്റ് ധാരണയിലെത്തിയത്

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സീറ്റ് ധാരണയായി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ കർണാടകയിൽ കോൺഗ്രസ് - ജനതാ ദൾ (സെക്കുലർ) സീറ്റ് ധാരണയായി. ഇരു പാർട്ടികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷം, കർണാടകയിൽ നിന്നുള്ള 20 സീറ്റുകളിൽ കോൺഗ്രസും എട്ട് സീറ്റിൽ ജെ.ഡി.എസും മത്സരിക്കാനാണ് തീരുമാനമായത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് തലവൻ എച്ച്.ഡി ദേവ ഗൗഡയുമായി ചർച്ച നടത്തി ഒരാഴ്ച്ചക്ക് ശേഷമാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിൽ കർണാടകയിലെ 15 ലോക്സഭാ സീറ്റുകളിൽ ബി.ജെ.പിയും പത്ത് സീറ്റിൽ കോൺഗ്രസും രണ്ടെണ്ണത്തിൽ ജെ.ഡി.എസുമാണ് ഭരിക്കുന്നത്. ബംഗളുരു, ഹാസൻ, ഷിമോഗ ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് ജെ.ഡി.എസ് മത്സരിക്കുന്നത്.

കോൺഗ്രസിന്റെ ഭാഗമായുള്ള മഹാ സഖ്യത്തിന്റെ ഭാഗമായാണ് ജെ.ഡി.എസ് സീറ്റ് ധാരണയിലെത്തിയത്. നേരത്തെ, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഇരു പാർട്ടികളും ഒന്നിച്ചാണ് മത്സരിച്ചിരുന്നത്.