LiveTV

Live

National

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ​ഗുജറാത്തിലെ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി; ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ സമരത്തില്‍

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ​ഗുജറാത്തിലെ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി; ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ സമരത്തില്‍

3000 കോടി മുതൽമുടക്കിൽ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായിരുന്ന കഴിഞ്ഞ ഒക്ടോബർ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പ്രതിമ നടത്തിപ്പില്‍ ജീവനക്കാര്‍ സമരത്തിലാണ്. മൂന്ന് മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ പ്രതിമക്ക് പുറത്ത് മനുഷ്യചങ്ങല തീര്‍ത്തെന്നാണ് ദിവ്യ ഭാസ്ക്കര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്ഡേറ്റര്‍ സര്‍വ്വീസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ചൂഷണം ചെയ്യുന്നതായി പരാതിയുള്ളത്. പ്രതിമയുടെ നടത്തിപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായ സെക്യൂരിറ്റി ജീവനക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലിഫ്റ്റ് ജീവനക്കാര്‍, ടിക്കറ്റ് ചെക്കര്‍മാര്‍ എന്നിവരാണ് വലിയ സമരത്തിലേര്‍പ്പട്ടിട്ടുള്ളത്.

കര്‍ഷകരെ തഴഞ്ഞ് പ്രതിമാ നിര്‍മാണത്തിന്  ധൂര്‍ത്ത്;  മോദി സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ 
Also Read

കര്‍ഷകരെ തഴഞ്ഞ് പ്രതിമാ നിര്‍മാണത്തിന് ധൂര്‍ത്ത്; മോദി സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

182 മീറ്റർ ഉയരമുള്ള പ്രതിമയുടെ നിര്‍മ്മാണത്തിലെ ആദ്യ ഘട്ടത്തില്‍ തന്നെ പ്രതിഷധ സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. വലിയ രീതിയില്‍ പണം ഒഴുക്കി പ്രതിമ നിര്‍മ്മിക്കുന്ന നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ കക്ഷികള്‍ നിര്‍മ്മാണം രാഷ്ട്രീയ താത്പര്യങ്ങളാണ് എന്നാണ് വ്യക്തമാക്കിയിരുന്നത്. പ്രദേശത്തെ ഗ്രോത്ര വിഭാഗവും പ്രതിമ നിര്‍മ്മാണം തങ്ങളുടെ ജീവിതരീതികളെ ബാധിക്കുമെന്ന് തുടക്കത്തില്‍ പരാതിപ്പെട്ടിരുന്നു. ഗുജറാത്തിലെ കച്ചിലുള്ള കര്‍ഷകരും പ്രതിമക്കെതിരെ രംഗത്ത് വന്നിരുന്നു. പ്രതിമക്ക് വേണ്ടി വെള്ളം വഴിമാറ്റി ഒഴുക്കുന്ന നടപടി കാരണം കര്‍ഷകര്‍ ദുരിതത്തിലാണെന്നായിരുന്നു പരാതി.

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്
Also Read

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ​ഗുജറാത്തിൽ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും; ചെലവ് 3000 കോടി രൂപ
Also Read

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ​ഗുജറാത്തിൽ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും; ചെലവ് 3000 കോടി രൂപ

PoliMix | സ്റ്റാച്യു ഓഫ് യൂണിറ്റി | Statue of Unity | Episode 666
Also Read

PoliMix | സ്റ്റാച്യു ഓഫ് യൂണിറ്റി | Statue of Unity | Episode 666