തൊഴിലവസരങ്ങള്‍ എവിടെ? 15 ലക്ഷം എവിടെ? മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക
രാജ്യത്താകമാനം വെറുപ്പ് പടർന്നിരിക്കുകയാണെന്ന് പറഞ്ഞ പ്രിയങ്ക വോട്ട് മാറ്റത്തിനുള്ള ആയുധമാണെന്ന് ഓർമിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ ചെന്ന് ബി.ജെ.പിയെ കടന്നാക്രമിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി. എന്‍.ഡി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങളും എല്ലാവരുടെയും ബാങ്ക് അക്കൌണ്ടിലെത്തുമെന്ന് പറഞ്ഞ 15 ലക്ഷവും സ്ത്രീ സുരക്ഷയും എവിടെയെന്ന് പ്രിയങ്ക ചോദിച്ചു.
പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് ഗാന്ധിനഗറിൽ നടന്ന ജയ് ജവാൻ ജയ് കിസാന്‍ റാലിയെ പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്തത്. രാജ്യത്താകമാനം വെറുപ്പ് പടർന്നിരിക്കുകയാണെന്ന് പറഞ്ഞ പ്രിയങ്ക വോട്ട് മാറ്റത്തിനുള്ള ആയുധമാണെന്ന് ഓർമിപ്പിച്ചു. യഥാർഥ വിഷയങ്ങളുയർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തശേഷം ആദ്യമാണ് പ്രിയങ്ക ഗാന്ധി പൊതു പരിപാടിക്ക് എത്തിയത്.
തൊഴിലില്ലായ്മ രൂക്ഷമായതില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അനില്‍ അംബാനിക്ക് 30000 കോടിയുടെ റഫാല്‍ കരാര്‍ നല്കിയ മോദി, കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും നല്‍കിയത് നോട്ട് നിരോധവും ജി.എസ്.ടിയുമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജെയ്ശെ ഭീകരന് മസൂദ് അസ്ഹറിനെ വെറുതെ വിട്ടതാരാണെന്ന് പ്രധാനമന്ത്രി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. റാലിയില്‍ പട്ടേല്‍ സംവരണ നേതാവ് ഹര്‍ദിക് പട്ടേൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
Adjust Story Font
16