LiveTV

Live

National

41 ശതമാനം സ്ഥാനാര്‍ഥികള്‍‌ സ്ത്രീകള്‍; പ്രചാരണത്തില്‍ മേല്‍ക്കൈ നേടി തൃണമൂല്‍ 

ഉത്തര്‍പ്രദേശ് പോലെ ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍

 41 ശതമാനം സ്ഥാനാര്‍ഥികള്‍‌ സ്ത്രീകള്‍; പ്രചാരണത്തില്‍ മേല്‍ക്കൈ നേടി തൃണമൂല്‍ 

പശ്ചിമ ബംഗാളിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥികളില്‍ 41 ശതമാനവും വനിതകളാണ്. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയെന്ന് മമത ബാനര്‍ജി ആരോപിച്ചു.

ഉത്തര്‍പ്രദേശ് പോലെ ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. മമത ബാനര്‍‌ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മേധാവിത്വം ഇല്ലാതാക്കാന്‍ 42 മണ്ഡലങ്ങളിലും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മേല്‍നോട്ടത്തില്‍‌ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബി.ജെ.പി. നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സി.പി.എം അടക്കം ഇടത് പാര്‍‌ട്ടികളും പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. ഇത്തരമൊരു ഘട്ടത്തിലാണ് സ്ഥാനാര്‍ഥി നിര്‍‌ണ്ണയം നേരത്തെ പൂര്‍‌ത്തീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയിരിക്കുന്നത്.

ബി.ജെ.പിയുടെ സിറ്റിംഗ് എം.പിയും ഗായകനും അവതാരകനുമായ ബാബുള്‍ സുപ്രിയോക്കെതിരെ അഭിനയേത്രി മൂണ്‍മൂണ്‍ സെന്നിനെയാണ് അസന്‍സോള്‍ മണ്ഡലത്തില്‍ ടി.എം.സി രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ ഇവിടെ താരയുദ്ധത്തിന് വഴിതുറന്നു. റായ് ഗഞ്ചില്‍ സി.പി.എം പി.ബി അംഗം മുഹമ്മദ് സലീമിനെതിരെ സിറ്റിംഗ് എം.എല്‍.എ കനയ്യലാൽ അഗർവാള്‍ മത്സരിക്കും. 10 സിറ്റിംഗ് എം.പിമാരെ മമത ഇത്തവണ ഒഴിവാക്കി. ബോല്‍പൂര്‍ എം.പി അനുപം ഹസ്ര ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിന് തിരിച്ചടിയായി.