LiveTV

Live

National

തമിഴ്‌നാട്ടില്‍ 18 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പ്രധാനം

ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്ക് നിലനില്‍ക്കാന്‍ ഉപതെരഞ്ഞടുപ്പില്‍ ഒന്‍പത് സീറ്റെങ്കിലും നേടണം.

തമിഴ്‌നാട്ടില്‍ 18 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പ്രധാനം

രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍, തമിഴ്‌നാട്ടില്‍ പ്രധാനം 18 മണ്ഡലങ്ങളിലേയ്ക്ക് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പാണ്. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്ക് നിലനില്‍ക്കാന്‍ ഉപതെരഞ്ഞടുപ്പില്‍ ഒന്‍പത് സീറ്റെങ്കിലും നേടണം. അല്ലാത്തപക്ഷം അടുത്ത നിയമസഭ തിരഞ്ഞെടുപ്പു വരെ കാത്തു നില്‍ക്കാതെ തമിഴ്‌നാട്ടില്‍ ഭരണമാറ്റം ഉണ്ടാകും.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 18 മണ്ഡലങ്ങളില്‍, അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ തിരുവാരൂര്‍ മണ്ഡലം മാത്രമാണ് ഡി.എം.കെയ്ക്ക് ഉണ്ടായിരുന്നത്. ബാക്കിയെല്ലാം അണ്ണാ ഡി.എം.കെ തന്നെ. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം വേറെയാണ്. ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ, നിയമസഭയിലെ അംഗസംഖ്യ 231 ആവും. കേവലഭൂരിപക്ഷം 116. നിലവില്‍ 108 പേരുടെ പിന്തുണയാണ് അണ്ണാ ഡിഎംകെ സര്‍ക്കാറിനുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടി, ഭരണം തുടരുക എന്നതുമാത്രമാണ് അണ്ണാ ഡി.എം.കെയുടെ ലക്ഷ്യം.

കാര്യമായ ശ്രദ്ധ, ലോക്‌സഭ തെതഞ്ഞെടുപ്പിനാണെങ്കിലും ഭരണം നേടാന്‍ സാധിയ്ക്കുന്ന സാഹചര്യമുള്ളതിനാല്‍ ഡി.എം.കെയും ഒരുങ്ങി തന്നെയാണ്. എന്നാല്‍ മുഴുവന്‍ സീറ്റുകളും നേടിയാലും കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവായിരിക്കും. ടി.ടി.വി ദിനകരനെ പോലുള്ള ആരുടെയെങ്കിലും സഹായം ഉണ്ടെങ്കില്‍ മാത്രമെ ഭരണത്തിലെത്താന്‍ സാധിയ്ക്കൂ. അണ്ണാഡി.എം.കെയ്ക്ക് തിരിച്ചടി നല്‍കാനുള്ള അവസരമായാണ് ദിനകരന്‍ ഉപതിെഞ്ഞെടുപ്പിനെ കാണുന്നത്. അതുകൊണ്ടുതന്നെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിനും ഇത് അഭിമാന പോരാട്ടമാണ്. ദക്ഷിണ തമിഴ്‌നാട്ടില്‍ ചെറുതല്ലാത്ത സ്വാധീനം ഇപ്പോഴും ദിനകരനുണ്ട്.