LiveTV

Live

National

സംഝോത എക്സ്പ്രസ് സ്ഫോടന കേസ് വിധി നീട്ടി; എന്‍.ഐ.എ കോടതി മാര്‍ച്ച് 14ന് വിധി പറയും 

സംഝോത എക്സ്പ്രസ് സ്ഫോടന കേസ് വിധി നീട്ടി;  എന്‍.ഐ.എ കോടതി  മാര്‍ച്ച് 14ന് വിധി പറയും 

സംഝോത എക്സ്പ്രസ് ബോംബ് സ്ഫോടന കേസ് വിധി പറയാന്‍ മാറ്റി. വ്യാഴാഴ്ച ഹരിയാന എന്‍.ഐ.എ കോടതി വിധി പറയും.

2007 ഫെബ്രുവരി 19 ന് പുലർച്ചെ ഹരിയാനയിലെ സംഝോത എക്‌സ്‍പ്രസില്‍ നടന്ന ബോംബ്സ്ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണമടഞ്ഞവരിൽ കൂടുതൽ ആളുകളും പാകിസ്താനിൽ നിന്നുള്ളവരും ഇന്ത്യയിൽ നിന്നുള്ള ട്രെയിൻ സുരക്ഷാ സേനാനികളുമായിരുന്നു. സിമി പ്രവര്‍ത്തകരാണ് സ്ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. എന്നാല്‍ പിന്നീട് സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതമൊഴി പുറത്തുവരികയായിരുന്നു. ഹിന്ദുത്വ തീവ്രവാദ സംഘടനകളാണ് സംഭവത്തിന് പിന്നിലെന്ന് അസീമാനന്ദ പിന്നീട് കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തു.