LiveTV

Live

National

കശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ പെല്ലറ്റ് ഇര; കുഞ്ഞ് ഹിബ ഇപ്പോഴും ഇരുട്ടില്‍ തന്നെ 

കശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ പെല്ലറ്റ് ഇര; കുഞ്ഞ് ഹിബ ഇപ്പോഴും ഇരുട്ടില്‍ തന്നെ 

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെല്ലറ്റ് ഇര കശ്മീരില്‍ നിന്നുള്ള കുഞ്ഞ് ഹിബയുടെ കാഴ്ച്ച ഇപ്പോഴും ഇരുട്ടില്‍ തന്നെ. കഴിഞ്ഞ നവംബര്‍ 25നായിരുന്നു ഹിബ നിസാര്‍ എന്ന കശ്മീരി കുഞ്ഞിന് വീട്ടിനകത്ത് വെച്ച് സൈന്യത്തിന്റെ പെല്ലറ്റ് വെടിയേല്‍ക്കുന്നത്. വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഹിബയെ ഇനി ഒരു ശസ്ത്രക്രിയക്ക് കൂടി വിധേയമാക്കണമെന്നാണ് ചികില്‍സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശം. വരുന്ന ഏപ്രില്‍ 10 നാണ് ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ദിവസം. ശസ്ത്രക്രിയക്ക് ശേഷം കാഴ്ച്ച ശക്തി തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഹിബയുടെ കുടുംബം.

കശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ പെല്ലറ്റ് ഇര; കുഞ്ഞ് ഹിബ ഇപ്പോഴും ഇരുട്ടില്‍ തന്നെ 

ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള ഹിബ നിസാറിന് പതിനെട്ട് മാസം പ്രായമായ സമയത്താണ് സൈന്യത്തിന്റെ പെല്ലറ്റേല്‍ക്കുന്നത്. സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടയിലാണ് ഹിബക്ക് കഴിഞ്ഞ നവംബര്‍ 23ന് പെല്ലറ്റിലൂടെ പരിക്കേറ്റത്. ഏറ്റുമുട്ടലിൽ 20 ഓളം പേർക്ക് പരിക്കേൽക്കുകയും ആറ് മിലിറ്റന്റുകളും ഒരു സൈനികനും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ സൈന്യം കണ്ണീർ വാതക ഷെല്ലുകൾ വീടിനകത്തേക്ക് എറിഞ്ഞതിന്റെ ഫലമായാണ് കുഞ്ഞ് ഹിബക്ക് പെല്ലെറ്റേറ്റതെന്ന് പിതാവ് നിസാർ അഹമദ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീടിനകം പുക വമിച്ചപ്പോൾ പുറത്തേക്ക് ഓടുന്ന സന്ദർഭം വാതിൽ തുറന്നപ്പോള്‍ സൈന്യം പെല്ലറ്റ് വെക്കുകയായിരുന്നു എന്നാണ് പിതാവ് നിസാർ പറഞ്ഞത്. ഹിബയുടെ മാതാവിന്റെ കൈക്കും അപകടത്തിൽ പെല്ലെറ്റേറ്റിരുന്നു. കൈ കൊണ്ട് കുഞ്ഞിനെ പെല്ലറ്റിൽ നിന്നും മറച്ചില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ അപകടം ഏൽക്കുമായിരുന്നുവെന്ന് ഹിബയുടെ മാതാവ് മര്‍സല ജാൻ പറയുന്നു.

ഹിബക്ക് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ച മരുന്നുകളുടെ കുറിപ്പുകള്‍
ഹിബക്ക് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ച മരുന്നുകളുടെ കുറിപ്പുകള്‍

ഇത് വരെയായി 50000 രൂപ ചികില്‍സകള്‍ക്ക് മാത്രമായി ചെലവഴിച്ചെന്ന് പറഞ്ഞ പിതാവ് നിസാര്‍ പ്രാര്‍ത്ഥനകളില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്ന് പറയുന്നു.മകളുടെ ചികില്‍ക്ക് വേണ്ടി ഏത് അറ്റം വരെയും പോകുമെന്ന് പിതാവ് നിസാര്‍ കശ്മീര്‍ റീഡറിനോട് പറഞ്ഞു.