LiveTV

Live

National

തെരഞ്ഞെടുപ്പ് തിയതികള്‍ വ്യക്തമായതോടെ പ്രചരണത്തിന് ചൂടേറി

ശക്തമായ ഇന്ത്യക്ക് തന്റെ സര്‍ക്കാരിനെ അധികാരത്തിലേറ്റൂ എന്ന് പ്രധാന മന്ത്രി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. 

തെരഞ്ഞെടുപ്പ് തിയതികള്‍ വ്യക്തമായതോടെ പ്രചരണത്തിന് ചൂടേറി

തെരഞ്ഞെടുപ്പ് തിയതികള്‍ വ്യക്തമായതോടെ പ്രചരണത്തിന് ചൂടേറി. ശക്തമായ ഇന്ത്യക്ക് തന്റെ സര്‍ക്കാരിനെ അധികാരത്തിലേറ്റൂ എന്ന് പ്രധാന മന്ത്രി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. ജനങ്ങള്‍ മോദിയെ തൂത്തെറിയുമെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതികരിച്ചു. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും അടക്കം കൂടുതല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ ഈ ആഴ്ച ഉണ്ടായേക്കും.

ഇന്ത്യയിലെ സമാധാനപ്രിയരായ 130 കോടി ജനങ്ങള്‍ മികച്ച സര്‍ക്കാരിനെ അര്‍ഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാന മന്ത്രി നരേന്ദ്രമോദി ഭരണത്തുടര്‍ച്ചക്ക് വോട്ട് തേടിയത്. 2014 ല്‍‌ യു.പി.എയെ ജനം തള്ളി. കഴിഞ്ഞ 70 വര്‍ഷം സാധ്യമാകാതിരുന്ന അടിസ്ഥാന സൌകര്യങ്ങള്‍ നടപ്പാക്കാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും മോദി ട്വിറ്ററില്‍ പറഞ്ഞു. മോദിയെ ജനം തൂത്തെറിയുന്ന തെരെഞ്ഞെടുപ്പായിരിക്കുമിതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

മോദി സര്‍ക്കാര്‍ രാജ്യത്തെ സമാധാനം നശിപ്പിച്ചെന്ന് ബി.എസ്.പി നേതാവ് മായവതിയും ട്വീറ്റ് ചെയ്തു. മോദിയുടെ ഏകാധിപത്യ സര്‍ക്കാരിനെ പുറത്താക്കാനുള്ള സമയമായെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞു. ജമ്മുകശ്മീരില്‍ നിയമ സഭാ തെരെഞ്ഞെടുപ്പ് നടത്താത്തതിനെ പി.ഡി.പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമെന്നത് സര്‍ക്കാരിന്റെ കുടില നീക്കവും ജനാധിപത്യത്തിന്റെ അന്തസിന് എതിരുമാണെന്ന് മെഹ്ബൂബ മുഫ്തി ചൂണ്ടിക്കാട്ടി.