LiveTV

Live

National

ചന്ദ്രശേഖര റാവുവിന്‍റെ നിയന്ത്രണം പ്രധാന മന്ത്രിയുടെ കൈകളില്‍; രാഹുല്‍ ഗാന്ധി 

മോദി അധികാരത്തില്‍ തുടരാന്‍ റാവു ആഗ്രഹിക്കുന്നതിനാലാണ് അദ്ദേഹം ബി.ജെ.പിക്ക് പാര്‍ലമെന്‍റിനകത്തും പുറത്തും പിന്തുണ നല്‍കുന്നത്.

ചന്ദ്രശേഖര റാവുവിന്‍റെ നിയന്ത്രണം പ്രധാന മന്ത്രിയുടെ കൈകളില്‍; രാഹുല്‍ ഗാന്ധി 

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും ടി.ആര്‍.എസിനെയും കടന്നാക്രമിച്ച് കോണ്‍ഗസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചന്ദ്രശേഖര റാവുവിനെ നിയന്ത്രിക്കുന്ന റിമോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിലാണെന്നും റാവുവും മോദിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും തെലങ്കാനയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ കുറ്റപ്പെടുത്തി.

മോദി അധികാരത്തില്‍ തുടരാന്‍ റാവു ആഗ്രഹിക്കുന്നതിനാലാണ് അദ്ദേഹം ബി.ജെ.പിക്ക് പാര്‍ലമെന്‍റിനകത്തും പുറത്തും പിന്തുണ നല്‍കുന്നത്. റാഫേല്‍ ആരോപണമുയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാറിനെ ചോദ്യം ചെയ്തില്ലെന്നും നോട്ട് നിരോധനം മൂലം യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടും റാവു അതിനെ പിന്തുണച്ചെന്നും രാഹുല്‍ കുറ്റപെടുത്തി.