LiveTV

Live

National

വീണ്ടും അധികാരത്തിലേറ്റൂവെന്ന് മോദി; ജനം മെച്ചപ്പെട്ട സര്‍ക്കാരിനെ അര്‍ഹിക്കുന്നുവെന്ന് മായാവതി 

ഏകാധിപത്യ മോദി സര്‍ക്കാരിനെ പുറത്താക്കാനുള്ള സമയമായെന്നായിരുന്നു അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം

വീണ്ടും  അധികാരത്തിലേറ്റൂവെന്ന്  മോദി; ജനം മെച്ചപ്പെട്ട സര്‍ക്കാരിനെ അര്‍ഹിക്കുന്നുവെന്ന് മായാവതി 

വീണ്ടും മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. കഴിഞ്ഞ 70 വര്‍ഷം സാധ്യമാകാതിരുന്ന അടിസ്ഥാന സൌകര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ശക്തവും സമൃദ്ധവും സുരക്ഷിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള സമയമാണിതെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയിലെ സമാധാനപ്രിയരായ 130 കോടി ജനങ്ങള്‍ മെച്ചപ്പെട്ട സര്‍ക്കാരിനെ അര്‍ഹിക്കുന്നുവെന്നും പാവപ്പെട്ടവര്‍ക്കെതിരായ മുതലാളിത്ത മോദി സര്‍ക്കാര്‍ രാജ്യത്തെ സമാധാനം നശിപ്പിച്ചുവെന്നും ബി.എസ്.പി നേതാവ് മായാവതി ട്വീറ്റ് ചെയ്തു.

ഏകാധിപത്യ മോദി സര്‍ക്കാരിനെ പുറത്താക്കാനുള്ള സമയമായെന്നായിരുന്നു തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം.