LiveTV

Live

National

ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തത് കേന്ദ്രത്തിന്‍റെ കുടിലനീക്കം: മെഹ്ബൂബ മുഫ്തി

സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് ജനാധിപത്യത്തിന് എതിരാണെന്ന് മെഹ്ബൂബ മുഫ്തി

ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തത് കേന്ദ്രത്തിന്‍റെ കുടിലനീക്കം: മെഹ്ബൂബ മുഫ്തി

ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതിനെ വിമര്‍ശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രം നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ കുടിലനീക്കമാണ്. സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് ജനാധിപത്യത്തിന് എതിരാണെന്നും മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു.

നിലവില്‍ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മു കശ്മീര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് വഴങ്ങിയെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല വിമര്‍ശിച്ചു.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജമ്മു കശ്മീരില്‍ ഇപ്പോള്‍ ലേക്സഭാ തെരഞ്ഞെടുപ്പ് മാത്രമേ നടത്തുന്നുള്ളൂവെന്ന് പ്രഖ്യാപിച്ചത്.