LiveTV

Live

National

കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ചിഹ്നമായി ബാറ്ററി ടോര്‍ച്ച് 

കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോർച്ച് അനുവദിച്ചു.

കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ചിഹ്നമായി ബാറ്ററി ടോര്‍ച്ച് 

തെന്നിന്ത്യന്‍ സൂപ്പര്‍താരം കമൽഹാസന്റെ മക്കൾ നീതി മയ്യം(എം.എന്‍.എം) പാർട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോർച്ച് അനുവദിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ ചിഹ്നമാണ് ലഭിച്ചതെന്ന് കമൽ ഹാസന്‍ പറഞ്ഞു.

തങ്ങൾക്ക് ലഭിച്ച് ചിഹ്നം തീർത്തും അനുയോജ്യമാണ്, തമിഴ്നാട് രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും പുതുവെളിച്ചം കൊണ്ടു വരുമെന്നും കമൽഹാസൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.

2018 ഫെബ്രുവരിയിലാണ് കമൽഹാസൻ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ കൊടിയും ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിൽ നിന്നും മൽസരിക്കുമെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു. ആരൊക്കെയാവും സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത് തന്നെയുണ്ടാവും.