LiveTV

Live

National

സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം

മുഹമ്മദ് യാസീന്‍ സുരക്ഷിതനാണ്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം

ജമ്മുകശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പ്രതിരോധ മന്ത്രാലയം. കശ്മീരിലെ ലൈറ്റ് ഇന്‍ഫന്റിയിലെ സൈനികന്‍ മുഹമ്മദ് യാസീന്‍ സുരക്ഷിതനാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധിയിലായിരുന്ന സൈനികനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട്പോയെന്നായിരുന്നു റിപ്പോര്‍ട്ട്.

കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ററി റെജിമെന്‍റ് യൂണിറ്റിലെ സൈനികനായ മുഹമ്മദ് യാസിന്‍ ഭട്ടിനെ അവധിയില്‍ വീട്ടില്‍ കഴിയവെയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് യാസിന്റെ വീട്ടുകാര്‍ തന്നെയാണ് പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസത്തെ അവധിക്കായി ഫെബ്രുവരി 26 നാണ് മുഹമ്മദ് യാസിന്‍ ക്വാസിപൊരയിലെ വീട്ടിലെത്തിയത്. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സൈനികന്‍ സുരക്ഷിതനാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ അവധിയില്‍ കഴിയുന്ന സൈനികനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്നത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ജൂണില്‍ സൈനികനായ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഈദ് ആഘോഷത്തിനായി വീട്ടിലേക്ക് സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ഭീകരര്‍ ഔറംഗസേബിനെ തട്ടിക്കൊണ്ട് പോയത്. അതേസമയം ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയില്‍ നിന്ന് എകെ 47 തോക്ക് മോഷ്ടിക്കപ്പെട്ടു.

ഡെപ്യൂട്ടി കമ്മീഷണറുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് മോഷണം പോയത്. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനിടയിലും പാകിസ്താന്റെ പ്രകോപനം തുടരുകയാണ്.കെര്‍നി സെക്ടറില്‍ ഉണ്ടായ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു ജവാന് പരിക്ക് പറ്റി.