LiveTV

Live

National

‘രേഖകള്‍ മോഷണം പോയിട്ടില്ല, പകര്‍പ്പെടുത്ത് കടത്തി’; റഫാലില്‍ മലക്കം മറിഞ്ഞ് എ.ജി

‘രേഖകള്‍ മോഷണം പോയിട്ടില്ല, പകര്‍പ്പെടുത്ത് കടത്തി’; റഫാലില്‍ മലക്കം മറിഞ്ഞ് എ.ജി

റഫാലില്‍ മലക്കം മറിഞ്ഞ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. റഫാലിലെ രേഖകള്‍ മോഷണം പോയിട്ടില്ലെന്നും ഒറിജിനല്‍ രേഖകളുടെ പകര്‍പ്പ് പുറത്ത് പോവുകയായിരുന്നെന്നും എ.ജി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഫാല്‍ ഇടപാടിന്‍റെ സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് നേരത്തെ കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. പുനപ്പരിശോധനാ ഹരജികളിലെ വാദങ്ങള്‍ ഈ രേഖകള്‍ അടിസ്ഥാനമാക്കിയായതിനാല്‍ അത് തള്ളണമെന്ന് എ.ജി കോടതിയില്‍ വാദിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എ.ജി തന്നെ മുന്‍ പ്രസ്താവനകള്‍ തള്ളി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കേസിന്റെ വാദം വരുന്ന 14ലിന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് എ.ജിയുടെ മലക്കം മറിച്ചില്‍ എന്നത് ശ്രദ്ധേയമാണ്.