LiveTV

Live

National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരളം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികക്ക് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവിന്റെ അംഗീകാരം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരളം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികക്ക് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവിന്റെ അംഗീകാരം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരളം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികക്ക് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗീകാരം നല്‍കി. ആദ്യ ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍‌ മത്സരിക്കുന്ന 15 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റും സി.പി.ഐ പ്രഖ്യാപിച്ചു. നാല് സീറ്റുകള്‍ മാത്രം ലഭിച്ചത് കൊണ്ടാണ് കേരളത്തില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനാകാത്തത്. വിജയസാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതെന്ന് പരീക്ഷണത്തിന് നില്‍ക്കാനാകില്ലെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

ഇരുപ്പത്തിനാല് സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ദേശീയ എക്സിക്യൂട്ടിവിന്‍റെ തീരുമാനം. 53 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് നിലവിലെ തീരുമാനമെങ്കിലും വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച പുരോഗമിക്കുന്നതിനാല്‍ സീറ്റുകള്‍ കുറയാനിടയുണ്ട്. കേരളത്തിലെ നാല് പേരടക്കം അടക്കം പതിനഞ്ച് പേരുടെ സ്ഥാനാര്‍ത്ഥിത്വം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രഖ്യാപിച്ചു.

കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നുണ്ടെങ്കിലും ബംഗാളില്‍ ഒന്നിച്ച് പ്രചരണം നടത്തില്ലെന്നും സുധാകാര്‍ റെഡ്ഡി പറഞ്ഞു. എന്നാല്‍ ബീഹാറും തമിഴ്നാടും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഒരുമിച്ച് പ്രചരണം നടത്തും. കേരളത്തിലെ സ്ത്രീ പ്രാധിനിധ്യ വിവാദത്തില്‍ വിജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്നായിരുന്നു സുധാകര്‍ റെഡ്ഡിയുടെ പ്രതികരണം. പരീക്ഷണം നടത്താന്‍ ആകില്ല, നാല് സീറ്റുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടായ സാങ്കേതിക പിഴവ് സംഭവിച്ചത് കൊണ്ടാണ് സി ദിവാകരനെതിരെ നടപടിയെടുത്തതെന്നും പേയ്മെന്റ് സീറ്റെന്നത് മാധ്യമ സൃഷ്ടിയാണെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.