LiveTV

Live

National

ബാബരി ഭൂമിതര്‍ക്കം: മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയമിച്ചു

മൂന്നംഗ സംഘത്തെയാണ് നിയോഗിച്ചത്. സുപ്രീംകോടതി റിട്ട. ജഡ്ജി ഖലീഫുല്ലയാണ് സമിതി ചെയര്‍മാന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീംറാം പാഞ്ചു എന്നിവര്‍ സമിതി അംഗങ്ങളാണ്.

ബാബരി ഭൂമിതര്‍ക്കം: മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയമിച്ചു

ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി എഫ്.എം ഖലീഫുള്ള അധ്യക്ഷനായ സമതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവും ആര്‍ട്ട് ഓഫ് ലിവിംഗ് മേധാവി ശ്രീ ശ്രീ രവിശങ്കറുമാണ് അംഗങ്ങള്‍. ഫൈസാബാദിലായിരിക്കും ചര്‍ച്ച. എട്ട് ആഴ്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. വിരമിച്ച സുപ്രീംകോടതി ജഡ്ജി എഫ്.എം ഇബ്രാഹിം ഖലീഫുള്ളയാണ് മധ്യസ്ഥ സംഘത്തെ നയിക്കുക. മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവും ആര്‍ട്ട് ഓഫ് ലിവിംഗ് മേധാവി ശ്രീ ശ്രീ രവിശങ്കറുമാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമോ എന്ന് ഇവര്‍ക്ക് തീരുമാനിക്കാം. ആവശ്യമെങ്കില്‍ നിയമ സഹായവും തേടാം. എല്ലാം പക്ഷേ സുപ്രീം കോടതി മേല്‍നോട്ടത്തിലായിരിക്കും.

Also read: ബാബരി കേസ്; മധ്യസ്ഥരുടെ പേരുകള്‍ കക്ഷികള്‍ സമര്‍പ്പിച്ചു

ഉത്തര്‍പ്രദേശില്‍ ബാബരി മസ്ജിദ് ഭൂമി നിലകൊള്ളുന്ന ജില്ലയായ ഫൈസാബാദിലാണ് ചര്‍ച്ച നടക്കുക. രാഴ്ചക്കുള്ളില്‍ ചര്‍ച്ച തുടങ്ങണം. എട്ട് ആഴ്ച്ചക്കകം പൂര്‍ത്തിയാക്കണം. നാലാഴ്ച്ചക്കകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും സുപ്രീം കോടതി ഉത്തരവിട്ടു. രഹസ്യ സ്വഭാവമുള്ള ചര്‍ച്ചയാണ് നടക്കുക. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതാണ് ഉചിതമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മധ്യസ്ഥ സംഘത്തിന് അന്തിമ തീരുമാനമെടുത്ത് ഉത്തരവ് ഇറക്കാനാകും.