LiveTV

Live

National

20 രൂപയുടെ പുതിയ നാണയം വരുന്നു; പുതിയ രൂപത്തില്‍

നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങൾ ദീർഘകാലം നിലനില്‍ക്കും എന്നതിനാലാണ് നാണയം പുറത്തിറക്കാന്‍ ഒരുങ്ങുന്നതെന്ന്...

20 രൂപയുടെ പുതിയ നാണയം വരുന്നു; പുതിയ രൂപത്തില്‍

20 രൂപയുടെ പുതിയ നാണയം പുറത്തിറക്കാന്‍ പോകുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. പന്ത്രണ്ട് കോണുകളുള്ള (dodecagon) രൂപത്തിലായിരിക്കും നാണയം. ധനമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍.

നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങൾ ദീർഘകാലം നിലനില്‍ക്കും എന്നതിനാലാണ് നാണയം പുറത്തിറക്കാന്‍ ഒരുങ്ങുന്നതെന്ന് ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അതുകൊണ്ടുതന്നെ നാണയങ്ങൾ പുറത്തിറക്കുന്നത് ഇനിയും തുടരും.

20 രൂപയുടെ പുതിയ നാണയം വരുന്നു; പുതിയ രൂപത്തില്‍

10 രൂപയുടെ നാണയം ഇറങ്ങി പത്ത് വര്‍ഷം തികയുമ്പോഴാണ് ആര്‍.ബി.ഐ 20 രൂപ നാണയം പുറത്തിറക്കുന്നത്. 2009 മാര്‍ച്ചിലായിരുന്നു 10 രൂപ നാണയം പുറത്തിറങ്ങിയത്. പിന്നീട് 13 പ്രാവശ്യം നാണയത്തിന്റെ പുതിയ പതിപ്പുകള്‍ ഇറങ്ങി. 14 തവണയായി പുറത്തിറങ്ങിയ നാണയങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നത് ആളുകള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിരുന്നു. പിന്നീട് ഈ നാണയങ്ങളെല്ലാം തന്നെ നിയമപരമായി നിലനിൽക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുകയായിരുന്നു.